---
title: "nipa | ആശങ്ക ഒഴിയുന്നു; കണ്ടെയിന്‍മെന്റ് സോണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു "
english_title: "Worry goes away; Containment zone relaxations announced"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147486/worry-goes-away-containment-zone-relaxations-announced"
published_at: "2023-09-19T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650948f2131ac_nippa_LG.JPG"
keywords: []
---

# nipa | ആശങ്ക ഒഴിയുന്നു; കണ്ടെയിന്‍മെന്റ് സോണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചങ്ങരോത്ത് ഉള്‍പ്പെടെ ഒമ്പത് പഞ്ചായത്തുകളില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നിപ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഒമ്പത് പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

## Article Content

**പേരാമ്പ്ര: **ചങ്ങരോത്ത് ഉള്‍പ്പെടെ ഒമ്പത് പഞ്ചായത്തുകളില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നിപ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഒമ്പത് പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,7,8,9,20 വാര്‍ഡുകള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാര്‍ഡുകള്‍, വില്യാപ്പള്ളി 3,4,5,6,7 വാര്‍ഡുകള്‍, പുറമേരിയിലെ 13ാം വാര്‍ഡും നാലാം വാര്‍ഡിലെ തണ്ണിര്‍പ്പന്തല്‍ ടൗണ്‍ ഉള്‍പ്പെട്ട പ്രദേശം,

ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. മേല്‍ പറഞ്ഞ കണ്ടെയിന്‍മെന്റ് സോണിലെ എല്ലാ കടകമ്പോളങ്ങളും രാത്രി എട്ട് മണി വരെ നിപ്പ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147486/worry-goes-away-containment-zone-relaxations-announced)