---
title: "#koyilandy | പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തില്‍ ഡിസംബര്‍ ആദ്യവാരം അയ്യപ്പന്‍ വിളക്ക് വിപുലമായി നടത്താന്‍ തീരുമാനിച്ചു"
english_title: "At Poil Kav Durga Devi Temple Ayyappan vilak will be extensively conducted"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147293/at-poil-kav-durga-devi-temple-ayyappan-vilak-will-be-extensively-conducted"
published_at: "2023-09-18T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650827d758010_poyilkavu.jpg"
keywords: []
---

# #koyilandy | പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തില്‍ ഡിസംബര്‍ ആദ്യവാരം അയ്യപ്പന്‍ വിളക്ക് വിപുലമായി നടത്താന്‍ തീരുമാനിച്ചു

> **Lead Summary:** **കൊയിലാണ്ടി: ** പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തില്‍ ഡിസംബര്‍ ആദ്യവാരം അയ്യപ്പന്‍ വിളക്ക് വിപുലമായി നടത്തുവാന്‍ ക്ഷേത്രപരിസരത്ത് ചേര്‍ന്ന ആലോചന യോഗം തീരുമാനിച്ചു .

## Article Content

**കൊയിലാണ്ടി: ** പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തില്‍ ഡിസംബര്‍ ആദ്യവാരം അയ്യപ്പന്‍ വിളക്ക് വിപുലമായി നടത്തുവാന്‍ ക്ഷേത്രപരിസരത്ത് ചേര്‍ന്ന ആലോചന യോഗം തീരുമാനിച്ചു .

യോഗത്തില്‍ മുരളീധരന്‍, ത്രിലോകദാസ്, വിനോദ്, ബിജു വടക്കയില്‍, പ്രസാദ് , ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ത്രിലോക്ദാസ് രക്ഷാധികാരിയായും എ. പി മുരളീധരന്‍ ചെയര്‍മാനായും, വിനോദ് പാവറുകണ്ടി ജനറല്‍ കണ്‍വീനറായും, ജലീഷ് വൈസ് ചെയര്‍മാനായും, യു. വി ശിവദാസ് കണ്‍വീനറായും ബിജു പി ട്രഷറായും കമ്മിറ്റി രൂപീകരിച്ചു.പരിപാടികളുടെ ഭാഗമായി അന്നദാനവും വെടിക്കെട്ടും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147293/at-poil-kav-durga-devi-temple-ayyappan-vilak-will-be-extensively-conducted)