---
title: "#payyoli | പയ്യോളി പോലീസ് സ്‌റ്റേഷന് മുന്‍വശത്തെ ദേശീയപാതയിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരം"
english_title: "Temporary solution to the waterlogging on the national highway in front of Payyoli Police Station"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147283/temporary-solution-to-the-waterlogging-on-the-national-highway-in-front-of-paioli-police-station"
published_at: "2023-09-18T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65081d43d66ff_payyoli_road.jpg"
keywords: []
---

# #payyoli | പയ്യോളി പോലീസ് സ്‌റ്റേഷന് മുന്‍വശത്തെ ദേശീയപാതയിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരം

> **Lead Summary:** പയ്യോളി: പയ്യോളി പോലീസ് സ്‌റ്റേഷന് മുന്‍വശത്തെ ദേശീയപാതയിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരമായി. ദേശീയ പാത നിര്‍മ്മാണ കമ്പനിയായ വാഗാഡ് പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം ഒഴുക്കി വിട്ടാണ് വെള്ളക്കെട്ടിന് താത്കാലിക പരിഹാരം കണ്ടത്.

## Article Content

പയ്യോളി: പയ്യോളി പോലീസ് സ്‌റ്റേഷന് മുന്‍വശത്തെ ദേശീയപാതയിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരമായി. ദേശീയ പാത നിര്‍മ്മാണ കമ്പനിയായ വാഗാഡ് പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം ഒഴുക്കി വിട്ടാണ് വെള്ളക്കെട്ടിന് താത്കാലിക പരിഹാരം കണ്ടത്.

പുതുതായി നിര്‍മ്മിച്ച ഓവുചാലിലേക്കാണ് വെള്ളം ഒഴുക്കിവിട്ടത്. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഓവുചാലുകളുടെയും കുറുകെയുള്ള കലുങ്കുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാകാത്തതാണ് ദുരിതത്തിന് കാരണമായത്.ദേശീയപാതയിലെ വെളളക്കെട്ട് കാരണം ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147283/temporary-solution-to-the-waterlogging-on-the-national-highway-in-front-of-paioli-police-station)