---
title: "#koyilandy | വഴിയോര വിശ്രമകേന്ദ്രത്തിലെ ശുചിമുറിയില്‍ ലഹരി ഉപയോഗം പതിവാകുന്നു "
english_title: "Drug use is common in roadside rest room toilets at koyilandy "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147237/drug-use-is-common-in-roadside-rest-room-toilets-at-koyilandy"
published_at: "2023-09-18T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507ffedb38d0_visramam_LG.jpg"
keywords: []
---

# #koyilandy | വഴിയോര വിശ്രമകേന്ദ്രത്തിലെ ശുചിമുറിയില്‍ ലഹരി ഉപയോഗം പതിവാകുന്നു 

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടി പോസ്റ്റാഫീസിനു സമീപത്തെ വഴിയോര വിശ്രമകേന്ദ്രത്തിലെ ശുചി മുറിയില്‍ ലഹരി ഉപയോഗിക്കുന്നതായി പരാതി. വിശ്രമകേന്ദ്രത്തിലെ ശുചിമുറിയില്‍ കയറിയാണ് ലഹരി ഉപയോഗം നടത്തുന്നത്. സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവെച്ച ശേഷം അവിടെ തന്നെ സിറിഞ്ചുകള്‍ ഉപേക്ഷിച്ചു പോവുകയാണ്.

## Article Content

കൊയിലാണ്ടി: കൊയിലാണ്ടി പോസ്റ്റാഫീസിനു സമീപത്തെ വഴിയോര വിശ്രമകേന്ദ്രത്തിലെ ശുചി മുറിയില്‍ ലഹരി ഉപയോഗിക്കുന്നതായി പരാതി. വിശ്രമകേന്ദ്രത്തിലെ ശുചിമുറിയില്‍ കയറിയാണ് ലഹരി ഉപയോഗം നടത്തുന്നത്. സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവെച്ച ശേഷം അവിടെ തന്നെ സിറിഞ്ചുകള്‍ ഉപേക്ഷിച്ചു പോവുകയാണ്.

ദിവസേന വിദ്യാര്‍ഥികളും ചെറുപ്പക്കാരും ലഹരി ഉപയോഗിക്കാനായി എത്തുന്നതായാണ് സമീപത്തെ ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നത്. പ്രശ്‌നത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന പൊതുജനം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147237/drug-use-is-common-in-roadside-rest-room-toilets-at-koyilandy)