---
title: "#obituary | കെഎസ്‌യു മുന്‍ ജില്ലാ സെക്രട്ടറി ഷാജി കൊളത്തൂര്‍ അന്തരിച്ചു "
english_title: "Former KSU District Secretary Shaji Kolathur passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147218/former-ksu-district-secretary-shaji-kolathur-passed-away"
published_at: "2023-09-18T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507f6640f0c0_death.JPG"
keywords: []
---

# #obituary | കെഎസ്‌യു മുന്‍ ജില്ലാ സെക്രട്ടറി ഷാജി കൊളത്തൂര്‍ അന്തരിച്ചു 

> **Lead Summary:** അത്തോളി : കെഎസ്‌യു മുന്‍ ജില്ലാ ജന. സെക്രട്ടറി ഷാജി കൊളത്തൂര്‍ അന്തരിച്ചു. ഇന്ന് രാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മൊടക്കല്ലൂര്‍ ക്ഷീരോല്‍പ്പാദക സഹകരണസംഘം പ്രസിഡന്റ്, കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ടീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2000-ത്തില്‍ കോട്ടൂര്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുണ്ട്. അച്ഛന്‍: കൊളത്തൂര്‍ നോര്‍ത്ത് എടവലത്ത് വൈശാഖില്‍ ഗോവിന്ദന്‍കുട്ടി. അമ്മ ശാന്ത: സഹോദരങ്ങള്‍: ഷിജി (തിരുവോട്), പരേതനായ ശ്രീജിത്ത്.സംസ്‌കാരം ഉച്ചയ്ക്കുശേഷം.

## Article Content

അത്തോളി : കെഎസ്‌യു മുന്‍ ജില്ലാ ജന. സെക്രട്ടറി ഷാജി കൊളത്തൂര്‍ അന്തരിച്ചു. ഇന്ന് രാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മൊടക്കല്ലൂര്‍ ക്ഷീരോല്‍പ്പാദക സഹകരണസംഘം പ്രസിഡന്റ്, കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ടീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2000-ത്തില്‍ കോട്ടൂര്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുണ്ട്. അച്ഛന്‍: കൊളത്തൂര്‍ നോര്‍ത്ത് എടവലത്ത് വൈശാഖില്‍ ഗോവിന്ദന്‍കുട്ടി. അമ്മ ശാന്ത: സഹോദരങ്ങള്‍: ഷിജി (തിരുവോട്), പരേതനായ ശ്രീജിത്ത്.സംസ്‌കാരം ഉച്ചയ്ക്കുശേഷം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147218/former-ksu-district-secretary-shaji-kolathur-passed-away)