---
title: " #kappad |കാപ്പാട് തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥ;  മന്ത്രിയുടെ നോക്കുകുത്തി സ്ഥാപിച്ച് ബിജെപി പ്രതിഷേധം"
english_title: "BJP protested by placing Tourism Minister Muhammad Riaz's statue in the pothole on the Kappad coastal road"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/147202/bjp-protested-by-placing-tourism-minister-muhammad-riazs-statue-in-the-pothole-on-the-kappad-coastal-road"
published_at: "2023-09-18T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507ee875319c_kappad_logo.JPG"
keywords: []
---

#  #kappad |കാപ്പാട് തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥ;  മന്ത്രിയുടെ നോക്കുകുത്തി സ്ഥാപിച്ച് ബിജെപി പ്രതിഷേധം

> **Lead Summary:** കൊയിലാണ്ടി: മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്ക് ഉപകാരപ്പെടുന്ന കാപ്പാട് തീരദേശ റോഡ് പൂര്‍ണമായി തകര്‍ന്ന് റോഡിന് കുറുകെ വലിയ കുഴി രൂപപെട്ട നിലയിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ബിജെപി ചേമഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ തീരദേശ റോഡിലെ കുഴിയില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ച് ബിജെപി പ്രതിഷേധം നടത്തി.

## Article Content

കൊയിലാണ്ടി: മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്ക് ഉപകാരപ്പെടുന്ന കാപ്പാട് തീരദേശ റോഡ് പൂര്‍ണമായി തകര്‍ന്ന് റോഡിന് കുറുകെ വലിയ കുഴി രൂപപെട്ട നിലയിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ബിജെപി ചേമഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ തീരദേശ റോഡിലെ കുഴിയില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ച് ബിജെപി പ്രതിഷേധം നടത്തി.

പ്രതിഷേധം ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആര്‍ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിച്ച ചരിത്ര പ്രധാന്യമുള്ള കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ച് കടലെടുത്ത് നശിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ യാതൊരു നടപടിയും എടുക്കാന്‍ തയ്യാറായിട്ടില്ല കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തയ്യാറാവുന്നില്ലായെന്നും ബിജെപി അഭിപ്രായപ്പെട്ടു. കടലാക്രമണം ഉണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പകര്‍ന്നാടുന്ന കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയും ടൂറിസവും പൊതുമരാമത്തും ഒരുമിച്ച് കൈയ്യാളുന്ന മന്ത്രി മുഹമ്മദ് റിയാസും നോക്ക്കുത്തികള്‍ തന്നെയാണെന്നും . വിഷയത്തില്‍ കൂടുതല്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാകും എന്നും മണ്ഡലം പ്രസിഡന്റ് എസ്. ആര്‍ ജയ്കിഷ് പറഞ്ഞു. ബിജെപി ചേമഞ്ചേരി ഏരിയ പ്രസിഡന്റ് അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി സജീവ് കുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്‍ ജിതേഷ് കാപ്പാട്, കര്‍ഷകര്‍ച്ച മണ്ഡലം പ്രസിഡന്റ് വിനോദ് കാപ്പാട്, എന്നിവര്‍ സംസാരിച്ചു. അരവിന്ദാക്ഷന്‍, കെപി ദേവദാസന്‍, ടി. പി സനോഷ്, റിജിലേഷ്, രവീന്ദ്രന്‍, അമര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/147202/bjp-protested-by-placing-tourism-minister-muhammad-riazs-statue-in-the-pothole-on-the-kappad-coastal-road)