---
title: "#nipa | നിപ; അവലോകന യോഗം ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ "
english_title: "nipa Koyilandy Municipality held a review meeting"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/146762/nipa-koyilandy-municipality-held-a-review-meeting"
published_at: "2023-09-16T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650559bac8df6_nipa_kdy_LG.jpg"
keywords: []
---

# #nipa | നിപ; അവലോകന യോഗം ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ 

> **Lead Summary:** **കൊയിലാണ്ടി: **കോഴിക്കോട് ജില്ലയിലെ നിപ രോഗ സാഹചര്യത്തില്‍ കൊയിലാണ്ടി നഗരസഭയില്‍ അടിയന്തര അവലോകനയോഗം ചേര്‍ന്നു. ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട് യോഗത്തിന് അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ പുറത്തിറക്കിയ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരസഭയില്‍ കര്‍ശനമായി നടപ്പിലാക്കുവാനും അവ പരിശോധനയ്ക്ക് വിധേയമാക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.

## Article Content

**കൊയിലാണ്ടി: **കോഴിക്കോട് ജില്ലയിലെ നിപ രോഗ സാഹചര്യത്തില്‍ കൊയിലാണ്ടി നഗരസഭയില്‍ അടിയന്തര അവലോകനയോഗം ചേര്‍ന്നു. ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട് യോഗത്തിന് അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ പുറത്തിറക്കിയ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരസഭയില്‍ കര്‍ശനമായി നടപ്പിലാക്കുവാനും അവ പരിശോധനയ്ക്ക് വിധേയമാക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.

യോഗത്തില്‍ വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. ഷിജു, ഇ.കെ. അജിത്ത് കൗണ്‍സിലര്‍മാരായ എന്‍.എസ്. വിഷ്ണു, പ്രജീഷ, ആര്‍.കെ. കുമാരന്‍, പൊതു ആരോഗ്യ വിഭാഗം ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, ഷനോജ്, ബിന്ദുകല, ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ് ജെഎച്ച്‌ഐമാരായ ഷമീജ്, ലിജോയ് പ്രദീപ്, രമിഷ തുടങ്ങിയവരും സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില സ്വാഗതവും സെക്രട്ടറി ഇന്ദു എസ് ശങ്കരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/146762/nipa-koyilandy-municipality-held-a-review-meeting)