---
title: "#arikkulam | അരിക്കുളം കാരയാട് കാറ്റിലും മഴയിലും വന്‍മരം കടപുഴകി വീണ് വീട് തകര്‍ന്നു"
english_title: "Arikulam Karayadu house collapsed due to wind and rain"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/146282/arikulam-karayadu-house-collapsed-due-to-wind-and-rain"
published_at: "2023-09-14T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502d2e3306e6_maram.jpg"
keywords: []
---

# #arikkulam | അരിക്കുളം കാരയാട് കാറ്റിലും മഴയിലും വന്‍മരം കടപുഴകി വീണ് വീട് തകര്‍ന്നു

> **Lead Summary:** ** അരിക്കുളം: ** കാരയാട് കാറ്റിലും മഴയിലും വന്‍മരം കടപുഴകി വീണ് വീട് തകര്‍ന്നു. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ കിഴക്കെചാക്യാര്‍ മഠത്തില്‍ ദാമോദര ചാക്യാരുടെ വീടിനുമുകളിലാണ് മരം വീണത്.

## Article Content

** അരിക്കുളം: ** കാരയാട് കാറ്റിലും മഴയിലും വന്‍മരം കടപുഴകി വീണ് വീട് തകര്‍ന്നു. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ കിഴക്കെചാക്യാര്‍ മഠത്തില്‍ ദാമോദര ചാക്യാരുടെ വീടിനുമുകളിലാണ് മരം വീണത്.

**വീഡിയോ കാണാം.... **[https://youtu.be/HQDA4JGNKX0?feature=shared](https://youtu.be/HQDA4JGNKX0?feature=shared)

ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. വീടിന് പിറകു വശത്തെ കാവിനുള്ളിലെ മരമാണ് വീണത്. വീട്ടുകാര്‍ ഉറങ്ങുന്ന സമയത്താണ് അപകടം സംഭവിച്ചത്, കുടുംബങ്ങള്‍ പരിക്കേല്‍ക്കതെ രക്ഷപ്പെട്ടു, വീട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. എം. സുഗതന്‍, വാര്‍ഡ് മെമ്പര്‍ വി. പി. അശോകന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. അഭിനീഷ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ മനസ്സിലാക്കി മേല്‍നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/146282/arikulam-karayadu-house-collapsed-due-to-wind-and-rain)