---
title: "#panthalayani| ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികളും സേവനങ്ങളും ഒരു കുടക്കീഴില്‍; ആയുഷ്മാന്‍ ഭവ പന്തലായനി തല ഉദ്ഘാടനം നടന്നു"
english_title: "Various projects and services in the health sector under one roof"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/146168/various-projects-and-services-in-the-health-sector-under-one-roof"
published_at: "2023-09-14T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65026f73c3fc9_panthalayani_logo.JPG"
keywords: []
---

# #panthalayani| ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികളും സേവനങ്ങളും ഒരു കുടക്കീഴില്‍; ആയുഷ്മാന്‍ ഭവ പന്തലായനി തല ഉദ്ഘാടനം നടന്നു

> **Lead Summary:** ** കൊയിലാണ്ടി: **ആയുഷ്മാന്‍ ഭവ പന്തലായനി തല ഉദ്ഘാടനം തിരുവങ്ങൂര്‍ സിഎച്ച്‌സി യില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിര്‍വ്വഹിച്ചു.

## Article Content

** കൊയിലാണ്ടി: **ആയുഷ്മാന്‍ ഭവ പന്തലായനി തല ഉദ്ഘാടനം തിരുവങ്ങൂര്‍ സിഎച്ച്‌സി യില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിര്‍വ്വഹിച്ചു.

ആരോഗ്യ രംഗത്തെ സമഗ്ര പുരോഗമനം ലക്ഷ്യം വെച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ക്യാമ്പയിന്‍ ആയൂഷ്മാന്‍ ഭവ ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികളും സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ട് വന്ന് എല്ലാ ജനങ്ങള്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ആയുഷ്മാന്‍ ഭവ ക്യാമ്പയിനിലൂടെ ലഷ്യം വെക്കുന്നത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്രാ വിജയന്‍ ചടങ്ങില്‍ അധ്യക്ഷയായി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ അഭിനിഷ് ബ്ലോക്ക് പഞ്ചായത്തംഗം എം പി മൊയ്തീന്‍കോയ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു ജയാ പ്രവീണ്‍ പരിശീലനം നടത്തി മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ ജെ ഷീബ സ്വാഗതവും എച്ച് ഐ.സി രാജേഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/146168/various-projects-and-services-in-the-health-sector-under-one-roof)