---
title: "#arrested | വര്‍ക്ക് ഷോപ്പില്‍ നിന്ന് 20 ലിറ്റര്‍ ചാരായം പിടികൂടി, യുവാവ് അറസ്റ്റില്‍ "
english_title: "20 litters charayam were caught from the workshop, the youth was arrested"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/146037/20-litters-charayam-were-caught-from-the-workshop-the-youth-was-arrested"
published_at: "2023-09-13T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501841050e68_vash_LG.JPG"
keywords: []
---

# #arrested | വര്‍ക്ക് ഷോപ്പില്‍ നിന്ന് 20 ലിറ്റര്‍ ചാരായം പിടികൂടി, യുവാവ് അറസ്റ്റില്‍ 

> **Lead Summary:** **കൊയിലാണ്ടി: **വര്‍ക്ക് ഷോപ്പില്‍ നിന്ന് 20 ലിറ്റര്‍ ചാരായം പിടികൂടി. കൂടരഞ്ഞി കാരാട്ട് പാരദേശത്ത് വടക്കാഞ്ചേരി വീട്ടില്‍ വി.വി. ജിജോ വിനെയാണ് ചാരായവുമായി കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. പ്രതിയെയും പിടിച്ചെടുത്ത 20 ലിറ്റര്‍ ചാരായവും കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മാസം 13ന് ഇയാളുടെ വീട്ടില്‍ നിന്ന് 1200 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും പിടികൂടിയിരുന്നെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

## Article Content

**കൊയിലാണ്ടി: **വര്‍ക്ക് ഷോപ്പില്‍ നിന്ന് 20 ലിറ്റര്‍ ചാരായം പിടികൂടി. കൂടരഞ്ഞി കാരാട്ട് പാരദേശത്ത് വടക്കാഞ്ചേരി വീട്ടില്‍ വി.വി. ജിജോ വിനെയാണ് ചാരായവുമായി കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. പ്രതിയെയും പിടിച്ചെടുത്ത 20 ലിറ്റര്‍ ചാരായവും കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മാസം 13ന് ഇയാളുടെ വീട്ടില്‍ നിന്ന് 1200 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും പിടികൂടിയിരുന്നെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

വാടക വീടുകള്‍ കേന്ദ്രീകരിച്ചും ഇയാള്‍ വാറ്റു നടത്താറുണ്ട്. പ്രിവന്റീവ് ഓഫീസര്‍ പി.കെ. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.എ. ജസ്റ്റിന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സി. വിജയന്‍, ഡ്രൈവര്‍ എന്‍.പി. പ്രബീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/146037/20-litters-charayam-were-caught-from-the-workshop-the-youth-was-arrested)