---
title: "#meppayur| മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസ്സിലെ കായിക താരങ്ങള്‍ക്ക് അഭിമാന ദിനം"
english_title: "A proud day for sports players of Mappayyur GVHSS"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145970/a-proud-day-for-sports-players-of-mappayyur-gvhss"
published_at: "2023-09-13T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501589c99ce6_meppayur.jpg"
keywords: []
---

# #meppayur| മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസ്സിലെ കായിക താരങ്ങള്‍ക്ക് അഭിമാന ദിനം

> **Lead Summary:** ** മേപ്പയ്യൂര്‍:** ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായിക താരങ്ങള്‍ സ്വന്തം സിന്തറ്റിക്ക് ട്രാക്കിലൂടെ കുതിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദത്തില്‍ കാണികള്‍ സ്വയം മറന്ന് കൈയ്യടിച്ചു.

## Article Content

** മേപ്പയ്യൂര്‍:** ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായിക താരങ്ങള്‍ സ്വന്തം സിന്തറ്റിക്ക് ട്രാക്കിലൂടെ കുതിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദത്തില്‍ കാണികള്‍ സ്വയം മറന്ന് കൈയ്യടിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്ക് ട്രാക്ക് വന്നതിനു ശേഷം ആദ്യകായിക മേള നടക്കുകയായിരുന്നു മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കായികമേള മേപ്പയ്യൂര്‍ എസ് എച്ച് ഒ . പി. ജംഷിദ് സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.പ്രശസ്ത കായിക താരങ്ങള്‍ ദീപശിഖ തെളിയിച്ചു.  സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എം.എം.ബാബു അധ്യക്ഷനായ ചടങ്ങില്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ എം.സക്കീര്‍ സ്വാഗതം പറഞ്ഞു.  ഹെഡ്മാസ്റ്റര്‍മാരായ കെ. നിഷിദ്, സന്തോഷ് സാദരം, വിഎച്ച്എസ് സി പ്രിന്‍സിപ്പല്‍ കെ.അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ കായികമേള കണ്‍വീനര്‍ എം.സുധീര്‍ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145970/a-proud-day-for-sports-players-of-mappayyur-gvhss)