---
title: "#NIPAH | നിപ; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മുന്‍കരുതല്‍ കര്‍ശനമാക്കി"
english_title: "nipa Precaution has been tightened in the Koilandi taluk hospital"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145824/nipa-precaution-has-been-tightened-in-the-koilandi-taluk-hospital"
published_at: "2023-09-12T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650079d46b800_NIPAH.JPG"
keywords: []
---

# #NIPAH | നിപ; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മുന്‍കരുതല്‍ കര്‍ശനമാക്കി

> **Lead Summary:**  കൊയിലാണ്ടി: കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മുന്‍കരുതല്‍ കര്‍ശനമാക്കി. ഇത് പ്രകാരം രോഗികളെ വാര്‍ഡില്‍ സന്ദര്‍ശിക്കുന്നത് നിര്‍ത്തലാക്കി.

## Article Content

 കൊയിലാണ്ടി: കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മുന്‍കരുതല്‍ കര്‍ശനമാക്കി. ഇത് പ്രകാരം രോഗികളെ വാര്‍ഡില്‍ സന്ദര്‍ശിക്കുന്നത് നിര്‍ത്തലാക്കി.

മാസ്‌ക് ധരിച്ച് മാത്രമെ ആശുപത്രിയില്‍ വരാന്‍ പാടുള്ളൂ. .അനാവശ്യമായ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും, സംശയമുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145824/nipa-precaution-has-been-tightened-in-the-koilandi-taluk-hospital)