---
title: "#koyilandy | കൊയിലാണ്ടി നഗരസഭ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു"
english_title: "Koyaladi Municipal Corporation has distributed identity cards to the families in the extreme poor list"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145774/koyaladi-municipal-corporation-has-distributed-identity-cards-to-the-families-in-the-extreme-poor-list"
published_at: "2023-09-12T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650049187cce2_card.JPG"
keywords: []
---

# #koyilandy | കൊയിലാണ്ടി നഗരസഭ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

> **Lead Summary:** **കൊയിലാണ്ടി: ** കൊയിലാണ്ടി നഗരസഭ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ കാര്‍ഡ് വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**കൊയിലാണ്ടി: ** കൊയിലാണ്ടി നഗരസഭ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ കാര്‍ഡ് വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു.

അഞ്ചുവര്‍ഷംകൊണ്ട് ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍മ്മപദ്ധതിയുടെ ഭാഗമായി ഓരോ തദ്ദേശസ്ഥാപനങ്ങളിലും സാമൂഹിക പങ്കാളിത്തത്തോടെ അതി ദരിദ്രരുടെ പട്ടിക തയ്യാറാക്കുകയും അനുഭവിക്കുന്ന വിഷമതകള്‍ ദൂരീകരിക്കുന്നതിന് വിശദമായ മൈക്രോ പ്ലാന്‍ തയ്യാറാക്കി ഹ്രസ്വകാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളുമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നു ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കായാണ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തത്. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു സ്വാഗതം പറഞ്ഞു. വി. രമിത. പദ്ധതി വിശദീകരണം നടത്തി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. കെ അജിത്ത് മാസ്റ്റര്‍, സി. പ്രജില, നിജില പറവക്കൊടി , കെ. ടി. വി റഹ്‌മത്ത് ,സുമതി , പി. ബി ബിന്ദു എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. കെ. ടി സുമേഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145774/koyaladi-municipal-corporation-has-distributed-identity-cards-to-the-families-in-the-extreme-poor-list)