---
title: "#information | അറിയിപ്പ്‌"
english_title: "information for job at verious sectors"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145658/information-for-job-at-verious-sectors"
published_at: "2023-09-12T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500012e00784_niyamanam.jpg"
keywords: []
---

# #information | അറിയിപ്പ്‌

> **Lead Summary:** **ആരോഗ്യമിത്ര നിയമനം**

## Article Content

**ആരോഗ്യമിത്ര നിയമനം**

ഗവ. മെഡി കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴിൽ ആരോഗ്യമിത്ര തസ്തികയിലേക്ക് നിയമനം നടത്തുന്നു. 720 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത: ജി എൻ എം/ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ കാർഡിയോ വാസ്‌കുലാർ ടെക്നോളജിസ്റ്റ്/ അനസ്തറ്റിസ്റ്റ് ടെക്‌നിഷ്യൻ / റെസ്പിറേറ്ററി ടെക്‌നിഷ്യൻ/ ഡി സി എ കൂടാതെ കാസ്പ് കൗണ്ടറിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും. താല്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള 46 വയസ്സിനു താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 14ന് ഉച്ചക്ക് 1.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952 350475 PRD/CLT/4382/09/23 11/09/2023

** ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം **

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എലത്തൂർ ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഗവ. അംഗീകൃത മുന്ന് വർഷ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് മിനിമം യോഗ്യത. പ്രതിമാസ വേതനം പരമാവധി 27,825/- രൂപ ലഭിക്കുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 15ന് രാവിലെ 11 മണിക്ക് പട്ടികജാതി വികസന വകുപ്പിന്റെ ഉത്തര മേഖല ട്രെയിനിംഗ് ഇൻസ്പെക്ടറാഫീസിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാകണമെന്ന് ട്രെയിനിംഗ് ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 -2371451 PRD/CLT/4383/09/23 11/09/2023

** സൗജന്യ നെറ്റ് പരിശീലനം **

പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്പ്മെന്റ് സെന്ററിൽ യു ജി സി നെറ്റ് ജനറൽ പേപ്പറിന്റെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 23ന് വൈകുന്നരം അഞ്ച് മണിക്ക് മുമ്പായി പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. 45 പേർക്കാണ് പ്രവേശനം. ഒക്ടോബർ ആദ്യവാരം ക്ലാസ്സുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0496-2615500

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145658/information-for-job-at-verious-sectors)