---
title: "#koyilandy | കൊയിലാണ്ടി സഹകരണ ഹോസ്പിറ്റലില്‍ ഗുണ്ടാ വിളയാട്ടം; പ്രതിഷേധവുമായി ജീവനക്കാര്‍"
english_title: "The security personnel of the Cooperative Hospital were beaten up by the assailants who reached the hospital"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145654/the-security-personnel-of-the-cooperative-hospital-were-beaten-up-by-the-assailants-who-reached-the-hospital"
published_at: "2023-09-12T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650000b9d69d1_sahakarana_hospital.JPG"
keywords: []
---

# #koyilandy | കൊയിലാണ്ടി സഹകരണ ഹോസ്പിറ്റലില്‍ ഗുണ്ടാ വിളയാട്ടം; പ്രതിഷേധവുമായി ജീവനക്കാര്‍

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി സഹകരണ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ ഹോസ്പിറ്റലില്‍ എത്തിയ ആക്രമികള്‍ മര്‍ദ്ദിച്ചു.തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഈ സമയത്ത് ഹോസ്പിറ്റലില്‍ വനിത ഡോക്ടര്‍ ഉള്‍പ്പെടെ ആറോളം വനിതാ ജീവനക്കാറാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി സഹകരണ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ ഹോസ്പിറ്റലില്‍ എത്തിയ ആക്രമികള്‍ മര്‍ദ്ദിച്ചു.തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഈ സമയത്ത് ഹോസ്പിറ്റലില്‍ വനിത ഡോക്ടര്‍ ഉള്‍പ്പെടെ ആറോളം വനിതാ ജീവനക്കാറാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.

വനിതാ ജീവനക്കാരോട് ഒപിയില്‍ വച്ച് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും  ചെയ്തപ്പോള്‍ തടയാന്‍ എത്തിയ സെക്യൂരിറ്റി ജീവനക്കാരനായ അനൂപിനെ അക്രമികള്‍ അസഭ്യം പറയുകയും മുഖത്തും കഴുത്തിനും മര്‍ദ്ദിക്കുകയാണ് ചെയ്്തതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.  സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കെസിഇയു (CITU) കൊയിലാണ്ടി ഏരിയ കമ്മിറ്റി കമ്മിറ്റിയുടെ നേതൃത്വത്തല്‍ കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനവും നടത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145654/the-security-personnel-of-the-cooperative-hospital-were-beaten-up-by-the-assailants-who-reached-the-hospital)