---
title: "#vilayattur | വിളയാട്ടൂര്‍ ജിഎല്‍പി സ്‌കൂളിന് അനുവദിച്ച വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു "
english_title: "vehicle allotted to Valayattur GLP School was flagged off"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145652/vehicle-allotted-to-valayattur-glp-school-was-flagged-off"
published_at: "2023-09-12T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fffdcaccf01_veliyattur_LG.JPG"
keywords: []
---

# #vilayattur | വിളയാട്ടൂര്‍ ജിഎല്‍പി സ്‌കൂളിന് അനുവദിച്ച വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു 

> **Lead Summary:** **മോപ്പയ്യൂര്‍: **വിളയാട്ടൂര്‍ ജിഎല്‍പി സ്‌കൂളിലേക്ക് രാജ്യസഭാംഗം പി. സന്തോഷ് കുമാര്‍ അനുവദിച്ച വാഹനം കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി ഗവാസ് വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നേടിയവരെയും അഭിനന്ദിച്ചു.

## Article Content

**മോപ്പയ്യൂര്‍: **വിളയാട്ടൂര്‍ ജിഎല്‍പി സ്‌കൂളിലേക്ക് രാജ്യസഭാംഗം പി. സന്തോഷ് കുമാര്‍ അനുവദിച്ച വാഹനം കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി ഗവാസ് വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നേടിയവരെയും അഭിനന്ദിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ഞക്കുളം നാരായണന്‍, മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപകന്‍ എം.എ. ജെയിന്‍ റോസ് സ്വാഗതവും പിടിഎ പ്രസിഡന്റ് എന്‍.സി. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145652/vehicle-allotted-to-valayattur-glp-school-was-flagged-off)