---
title: "#students|കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളേജില്‍ സീറ്റ് ഒഴിവ് "
english_title: " Seat Vacancy in  Kalpatta NMSM Govt.College"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145648/seat-vacancy-in-kalpatta-nmsm-govtcollege"
published_at: "2023-09-12T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fffa7e86fcf_seat_vaccancy_LG.jpg"
keywords: []
---

# #students|കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളേജില്‍ സീറ്റ് ഒഴിവ് 

> **Lead Summary:** **കൊയിലാണ്ടി: **2023-24 അധ്യയന വര്‍ഷത്തില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഡിഗ്രി, പി ജി പ്രോഗ്രാമുകളില്‍ സീറ്റ് ഒഴിവ്. ബിഎസ്‌സി കെമിസ്ട്രിക്ക് എസ്ടി വിഭാഗത്തിന് മൂന്ന് സീറ്റും ഒബിഎക്‌സ് വിഭാഗത്തിന് ഒരു സീറ്റും, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സിന് എസ്.ടി വിഭാഗത്തിന് രണ്ട് സീറ്റും ബിഎ ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സിന് എല്‍സി വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്.

## Article Content

**കൊയിലാണ്ടി: **2023-24 അധ്യയന വര്‍ഷത്തില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഡിഗ്രി, പി ജി പ്രോഗ്രാമുകളില്‍ സീറ്റ് ഒഴിവ്. ബിഎസ്‌സി കെമിസ്ട്രിക്ക് എസ്ടി വിഭാഗത്തിന് മൂന്ന് സീറ്റും ഒബിഎക്‌സ് വിഭാഗത്തിന് ഒരു സീറ്റും, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സിന് എസ്.ടി വിഭാഗത്തിന് രണ്ട് സീറ്റും ബിഎ ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സിന് എല്‍സി വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്.

ബിഎ ജേര്‍ണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷന് ഒബിഎക്‌സ് വിഭാഗത്തിന് ഒരു സീറ്റും ബിഎ ഹിസ്റ്ററി, ബിഎ ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സ്, ബികോം, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി കെമിസ്ട്രി, ബിഎ ജേര്‍ണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങള്‍ക്ക് പിഡബ്ല്യൂഡി വിഭാഗത്തിലും സീറ്റ് ഒഴിവുകള്‍ ഉണ്ട്. പിജി പ്രോഗ്രാമുകളില്‍ എംകോം ഫിനാന്‍സ് കോഴ്‌സില്‍ എസ്ടി വിഭാഗത്തില്‍ നാല് സീറ്റും പിബ്ല്യൂഡി വിഭാഗത്തില്‍ ഒരു സീറ്റും, എംഎ ജേര്‍ണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷനില്‍ എസ്‌സി, എസ്ടി, ഇഡബ്ല്യൂഎസ്, പിഡബ്ല്യൂഡി വിഭാഗങ്ങളില്‍ ഒരു സീറ്റ് വീതവും ഒഴിവുകള്‍ ഉണ്ട്.

എംഎ ഹിസ്റ്ററിക്ക് പിഡബ്ല്യൂഡി വിഭാഗത്തില്‍ ഒരു സീറ്റും എംഎ ഇക്കണോമിക്‌സ് കോഴ്‌സിന് എസ്ടി, പിഡബ്ല്യൂഡി വിഭാഗങ്ങളില്‍ ഓരോ സീറ്റ് വീതവും ഒഴിവുകള്‍ ഉണ്ട്. താല്‍പര്യമുള്ള കാലികറ്റ് യൂണിവേഴ്‌സിറ്റി യുജി പിജി, എന്‍ട്രന്‍സ് പ്രോഗ്രാമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 12 ന് ഉച്ചക്ക് 1 മണിക്ക് മുന്‍പായി കോളേജ് ഓഫീസില്‍ ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04936 204569

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145648/seat-vacancy-in-kalpatta-nmsm-govtcollege)