---
title: "#kappad | കാപ്പാട് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയായ ഒമാന്‍ പൗരന് രണ്ടുവര്‍ഷം കഠിന തടവും പിഴയും "
english_title: "The incident of assaulting a young woman in the middle of the road in Kappad; The accused Omani citizen was sentenced to two years rigorous imprisonment and fine"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145517/the-incident-of-assaulting-a-young-woman-in-the-middle-of-the-road-in-kappad-the-accused-omani-citizen-was-sentenced-to-two-years-rigorous-imprisonment-and-fine"
published_at: "2023-09-11T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff0bd60a71a_court.JPG"
keywords: []
---

# #kappad | കാപ്പാട് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയായ ഒമാന്‍ പൗരന് രണ്ടുവര്‍ഷം കഠിന തടവും പിഴയും 

> **Lead Summary:** കൊയിലാണ്ടി: കാപ്പാട് നടുറോഡില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയായ ഒമാന്‍ പൗരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് മജിസ്ട്രേറ്റ് കോടതി. ഒമാന്‍ സ്വദേശിയായ മുബാറക് മുഹമ്മദ് സെയ്ദ് ആണ് ശിക്ഷിക്കപ്പെട്ടത്.

## Article Content

കൊയിലാണ്ടി: കാപ്പാട് നടുറോഡില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയായ ഒമാന്‍ പൗരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് മജിസ്ട്രേറ്റ് കോടതി. ഒമാന്‍ സ്വദേശിയായ മുബാറക് മുഹമ്മദ് സെയ്ദ് ആണ് ശിക്ഷിക്കപ്പെട്ടത്.

354 പ്രകാരം രണ്ട് വര്‍ഷത്തേക്ക് കഠിന തടവും പതിനായിരം രൂപ പിഴയും 354 എ പ്രകാരം ഒരു വര്‍ഷം തടവും ഒരുലക്ഷം രൂപയുമാണ് കോടതി വിധിച്ചത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ ജവാദ്.പിയും പ്രതിക്കുവേണ്ടി അഡ്വ.ആര്‍.സുഭാഷും ഹാജരായി. 2023 മാര്‍ച്ച് 20നാണ് കേസിനാസ്പദമായ സംഭവം. കാപ്പാട് സ്വദേശിയുടെ അതിഥിയായി എത്തിയ പ്രതി സിദ്ദിഖ് പള്ളി റോഡില്‍ വെച്ച് യുവതിയെ കയറിപ്പിടിക്കുകയും ഷോള്‍ വലിച്ചൂരുകയുമായിരുന്നു. കൊയിലാണ്ടി എസ്.ഐ ഷൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145517/the-incident-of-assaulting-a-young-woman-in-the-middle-of-the-road-in-kappad-the-accused-omani-citizen-was-sentenced-to-two-years-rigorous-imprisonment-and-fine)