---
title: "#kappad | കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ പേപ്പട്ടി കടിച്ച് ചത്ത കുതിരക്ക് പേ വിഷബാധ സ്ഥിരീകരിച്ചു "
english_title: "A horse that died after being bitten by a flea at Kappad Tourist Center has been confirmed to be infected with fleas"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145516/a-horse-that-died-after-being-bitten-by-a-flea-at-kappad-tourist-center-has-been-confirmed-to-be-infected-with-fleas"
published_at: "2023-09-11T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff07621818c_horse_logo.JPG"
keywords: []
---

# #kappad | കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ പേപ്പട്ടി കടിച്ച് ചത്ത കുതിരക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ പേപ്പട്ടി കടിച്ച് ചത്ത കുതിരക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സവാരി നടത്തിയവരും അടുത്തിടപഴകിയവരും അടിയന്തരമായി ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് കുത്തിവെപ്പ് നടത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

## Article Content

**കൊയിലാണ്ടി: **കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ പേപ്പട്ടി കടിച്ച് ചത്ത കുതിരക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സവാരി നടത്തിയവരും അടുത്തിടപഴകിയവരും അടിയന്തരമായി ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് കുത്തിവെപ്പ് നടത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൂക്കോട് വെറ്റിറിനെറി കോളജിലെ പത്തോളജി വിഭാഗത്തില്‍ നിന്നാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. അവശ നിലയിലായ കുതിര ഇന്നലെ പുലര്‍ച്ചെ ചത്തിരുന്നു. കഴിഞ്ഞ മാസം 19നാണ് കുതിരയെ പേ വിഷബാധയേറ്റ നായ കടിച്ചത്. തുടര്‍ന്ന് ചേമഞ്ചേരി വെറ്റിറിനറി സര്‍ജന്റെ നേതൃത്വത്തില്‍ കുതിരക്ക് 5 ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നെങ്കിലും ദിവസങ്ങള്‍ക്ക്‌ശേഷം കുതിര ക്ഷീണിതനാവുകയും ഇന്നലെ പുലര്‍ച്ചെ മരണപ്പെടുകയുമാണ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145516/a-horse-that-died-after-being-bitten-by-a-flea-at-kappad-tourist-center-has-been-confirmed-to-be-infected-with-fleas)