---
title: "#koyilandy | വിയ്യൂര്‍ അയ്യപ്പന്‍കാവില്‍ സ്വര്‍ണ്ണ പ്രശ്‌നം ആരംഭിച്ചു "
english_title: "Viyyur Ayyappankavi started the swarna prashnam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145490/viyyur-ayyappankavi-started-the-swarna-prashnam"
published_at: "2023-09-11T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fef001a2bfb_swarna_prashnam_LG.JPG"
keywords: []
---

# #koyilandy | വിയ്യൂര്‍ അയ്യപ്പന്‍കാവില്‍ സ്വര്‍ണ്ണ പ്രശ്‌നം ആരംഭിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **വിയ്യൂര്‍ അയ്യപ്പന്‍കാവില്‍ ജീര്‍ണോധാരണത്തോടനുബന്ധിച്ച് സ്വര്‍ണ്ണ പ്രശ്‌നം ആരംഭിച്ചു. പൂക്കാട് സോമന്‍ പണിക്കരുടെ നേതൃത്വത്തില്‍ എടവന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, തിരിശ്ശേരി ജയരാജ് പണിക്കര്‍ എന്നിവരാണ് സ്വര്‍ണ്ണ പ്രശ്‌നത്തില്‍ പങ്കെടുക്കുന്നത്.

## Article Content

**കൊയിലാണ്ടി: **വിയ്യൂര്‍ അയ്യപ്പന്‍കാവില്‍ ജീര്‍ണോധാരണത്തോടനുബന്ധിച്ച് സ്വര്‍ണ്ണ പ്രശ്‌നം ആരംഭിച്ചു. പൂക്കാട് സോമന്‍ പണിക്കരുടെ നേതൃത്വത്തില്‍ എടവന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, തിരിശ്ശേരി ജയരാജ് പണിക്കര്‍ എന്നിവരാണ് സ്വര്‍ണ്ണ പ്രശ്‌നത്തില്‍ പങ്കെടുക്കുന്നത്.

വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തിനും വിഷ്ണു ക്ഷേത്രത്തിനും ഇടയിലായി വര്‍ഷങ്ങളായി ജീര്‍ണ്ണാവസ്ഥയില്‍ കിടക്കുന്ന അയ്യപ്പന്‍ കാവില്‍ സ്വര്‍ണ്ണ പ്രശ്‌നത്തിനായി രൂപീകരിച്ച കമ്മിറ്റി ഭാരവാഹികളായ രജിത് വനജം, എ.കെ. രാമകൃഷ്ണന്‍, ഒ.കെ. രാമകൃഷ്ണന്‍, എന്‍.കെ. ബിജു, എം.കെ. രമേശന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145490/viyyur-ayyappankavi-started-the-swarna-prashnam)