---
title: "#muslim league| അരിക്കുളം കാരയാട് ആംബുലന്‍സ് തകര്‍ത്തതായി പരാതി"
english_title: "Complaint that Arikkulam Karayad ambulance was vandalized"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145458/complaint-that-arikkulam-karayad-ambulance-was-vandalized"
published_at: "2023-09-11T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fed4fb21773_ambulance.jpg"
keywords: []
---

# #muslim league| അരിക്കുളം കാരയാട് ആംബുലന്‍സ് തകര്‍ത്തതായി പരാതി

> **Lead Summary:** **അരിക്കുളം:** അരിക്കുളം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള ഹരിത സ്പര്‍ശം ആംബുലന്‍സ് തകര്‍ത്തതായി പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം.

## Article Content

**അരിക്കുളം:** അരിക്കുളം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള ഹരിത സ്പര്‍ശം ആംബുലന്‍സ് തകര്‍ത്തതായി പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം.

മുന്‍വശത്തെ ഗ്ലാസ് അടിച്ച് തകര്‍ത്ത നിലയിലും വാഹനത്തിന്റെ മുകളില്‍ ലീഗിന്റെ പതാക കീറിയിട്ടതായും, ഡോര്‍ തകര്‍ത്ത് ഉള്‍വശത്തുള്ള സാധനങ്ങള്‍ നശിപ്പിച്ച നിലയിലുമാണ് ഉള്ളത്. അത്യാവശ്യഘട്ടങ്ങളിലും അപകടങ്ങളില്‍ പെടുന്നവരെയും സൗജന്യമായി ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ ചികിത്സകള്‍ക്ക് സര്‍വ്വീസ് നടത്തുകയും ചെയ്യുന്ന ഹരിത സ്പര്‍ശം ആംബുലന്‍സിന് നേരെയാണ് ആക്രമം നടന്നത്. സംഭവത്തില്‍ മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145458/complaint-that-arikkulam-karayad-ambulance-was-vandalized)