---
title: " #koyilandy | ലഹരിക്കെതിരെ പ്രതിരോധം സന്നദ്ധ സംഘടനങ്ങള്‍ രംഗത്തിറങ്ങണം ;  എസ് ഐ ശ്രീലേഷ് "
english_title: "Voluntary organizations should come forward to fight against addiction; SI Srilesh"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145415/voluntary-organizations-should-come-forward-to-fight-against-addiction-si-srilesh"
published_at: "2023-09-11T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64feb99e46226_lahari_logo.JPG"
keywords: []
---

#  #koyilandy | ലഹരിക്കെതിരെ പ്രതിരോധം സന്നദ്ധ സംഘടനങ്ങള്‍ രംഗത്തിറങ്ങണം ;  എസ് ഐ ശ്രീലേഷ് 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടിയിലും പരിസരങ്ങളിലും ശക്തിപ്പെട്ട് കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ പോലിസ് എക്‌സൈസ് ഉദ്യോഗസ്ഥരോടൊപ്പം ബഹുജനങ്ങളും സന്നദ്ധ സംഘടകളും കുട്ടായി സഹകരിച്ചാല്‍ മാത്രമേ ഫലപ്രദമായ പ്രതിരോധം സാധ്യമാവുകയുള്ളൂവെന്ന് കൊയിലാണ്ടി പോലീസ് എസ് ഐ ശ്രീലേഷ് അഭിപ്രായപ്പെട്ടു. 

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടിയിലും പരിസരങ്ങളിലും ശക്തിപ്പെട്ട് കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ പോലിസ് എക്‌സൈസ് ഉദ്യോഗസ്ഥരോടൊപ്പം ബഹുജനങ്ങളും സന്നദ്ധ സംഘടകളും കുട്ടായി സഹകരിച്ചാല്‍ മാത്രമേ ഫലപ്രദമായ പ്രതിരോധം സാധ്യമാവുകയുള്ളൂവെന്ന് കൊയിലാണ്ടി പോലീസ് എസ് ഐ ശ്രീലേഷ് അഭിപ്രായപ്പെട്ടു. 

ലഹരി വിരുദ്ധ ജനകീയവേദി കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള വിവിധ സംഘടനാ പ്രതിനിധികളുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം വേദിയുടെ ചെയര്‍മാനും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ വി പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസര്‍ സുകുമാരന്‍ മുഖ്യ പ്രസംഗം നടത്തി. വേദിയുടെ കര്‍മപരിപാടി കണ്‍വീനര്‍ അന്‍സാര്‍ കൊല്ലവും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന മെമ്മോറാണ്ടം ട്രഷറര്‍ വി.കെ ദാമോദരനും ലഹരിക്കെതിലെ ഏഴ് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള മുഖ്യമന്ത്രിക്ക് നല്‍കുന്ന ഭീമ ഹരജിയില്‍25000 പേരില്‍ നിന്നും ഒപ്പ് ശേഖരിക്കുന്നതിനും സമൂഹത്തെ ലഹരിയെ കുറിച്ച് ബോധവല്‍കരിക്കുന്നതിനും വേണ്ടി സപ്ത 15 മുതല്‍ 30 വരെ നടക്കുന്ന ലഹരിവിരുദ്ധ ഒപ്പ് ശേഖരണ കാമ്പയിന്‍ പരിപാടികള്‍ കണ്‍വീനര്‍ ബിലാല്‍ കൊല്ലവും വിശദീകരിച്ചു. യോഗത്തില്‍ വി.കെ മുകുന്ദന്‍, ശ്രീധരന്‍ കൊയിലാണ്ടി, ഖാസിം മാസ്റ്റര്‍ അബ്ദുല്‍ അസീസ് പ്രശാന്ത് ബാവ ,മുജീബലി കൗണ്‍സിലര്‍ അസീസ് മാസറ്റര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഹബീബ്മസ്ഊദ് സ്വാഗതവും കണ്‍വീനര്‍ നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു.നൗഫല്‍ സറാമ്പി, എ. എം അമീര്‍ഹമീദ്, പുതുക്കുടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145415/voluntary-organizations-should-come-forward-to-fight-against-addiction-si-srilesh)