---
title: "#koyilandy | പാരമ്പര്യവും അനുസരണവും കരുതിവെച്ച് ആശയത്തെ പ്രചരിപ്പിക്കുക: ഹമീദലി തങ്ങള്‍ "
english_title: "Propagation of the idea by preserving tradition and obedience: Hamidali Thangal"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145197/propagation-of-the-idea-by-preserving-tradition-and-obedience-hamidali-thangal"
published_at: "2023-09-10T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd6df1d5e59_sys.JPG"
keywords: []
---

# #koyilandy | പാരമ്പര്യവും അനുസരണവും കരുതിവെച്ച് ആശയത്തെ പ്രചരിപ്പിക്കുക: ഹമീദലി തങ്ങള്‍ 

> **Lead Summary:** **കൊയിലാണ്ടി: **പ്രവാചക കാലം മുതലേയുള്ള ഇസ്ലാമിക നാള്‍വഴിയിലെ പാരമ്പര്യവും നേതൃത്വത്തോടുള്ള അനുസരണവും കരുതിവെച്ച് ആശയത്തെ ജീവിതത്തോട് ചേര്‍ത്ത് വെച്ച് പ്രചാരണം നടത്തണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

## Article Content

**കൊയിലാണ്ടി: **പ്രവാചക കാലം മുതലേയുള്ള ഇസ്ലാമിക നാള്‍വഴിയിലെ പാരമ്പര്യവും നേതൃത്വത്തോടുള്ള അനുസരണവും കരുതിവെച്ച് ആശയത്തെ ജീവിതത്തോട് ചേര്‍ത്ത് വെച്ച് പ്രചാരണം നടത്തണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഇസ്ലാം പ്രകൃതിയുടെ മതമാണ്എന്നാല്‍ ശാസ്ത്രം കൊണ്ട് ബോധ്യപ്പെട്ടതേ വിശ്വസിക്കാവൂ എന്നത് ഇസ്ലാമികമല്ല. അദൃശ്യകാര്യങ്ങള്‍ വിശ്വസിക്കുന്നതാണ് യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസം എന്നത് കൊണ്ട് തിരുനബി പറഞ്ഞതെന്തോ അത് കാര്യകാരണങ്ങള്‍ക്ക് വിധേയമാക്കാതെ സ്വീകരിക്കുന്നതിലാണ് ഇസ്ലാമെന്ന അനുസരണമതവും മുസ്ലിമെന്ന വിധേയപ്പെട്ടവനെന്നും തങ്ങള്‍ പറഞ്ഞു. എസ്‌വൈഎസ് കോഴിക്കോട് ജില്ലാ ആദര്‍ സമിതി കൊയിലാണ്ടി നടത്തിയ ഇഅ്തിസ്വാം - ആദര്‍ശ പഠന ലീഡേഴ്‌സ് കോഴ്‌സ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സയ്യിദ് ടിപിസി തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ (വിശ്വസം, മിത്ത്, ശാസ്ത്രം), മുജ്തബ ഫൈസി ആനക്കര (അഹ്ലുസ്സുന്ന: മഹത്വം മഹിമ ).നാസര്‍ ഫൈസി കൂടത്തായി (ഹിസ്റ്ററി കാമ്പയിന്‍: വിഷന്‍, മിഷന്‍) അവതരിപ്പിച്ചു. സമിതി കണ്‍വീനര്‍ മുഹമ്മദ് പടിഞ്ഞാറത്തറ സ്വാഗതം പറഞ്ഞു. അബൂബക്കര്‍ ഫൈസി മലയമ്മ, സയ്യിദ് യൂസുഫ് തങ്ങള്‍ അല്‍ ഹൈദ്രൂസി, കെ. പി കോയ ഹാജി, അബ്ദുല്ല തീഫ് കുട്ടമ്പൂര്‍, ഹിഫ് സുറഹ്‌മാന്‍ പരുത്തിപ്പാറ, ഡോ.അബ്ദുല്ല തീഫ് നദ് വി, സയ്യിദ് അബ്ദുല്ല കോയ തങ്ങള്‍, പി. ഹസൈനാര്‍ ഫൈസി, കോയ ദാരിമി നടുവണ്ണൂര്‍,കെ. എം കോയമുസ്ലിയാര്‍, കെ. എം. എ റഹ്‌മാന്‍,ബീരാന്‍ കുട്ടി കൊടിയത്തൂര്‍, യഹ്‌യ വെള്ളയില്‍, അബ്ദുറഹിമാന്‍ അല്‍ ഹൈതമി, കെ. പി സി. ഇബ്രാഹിം,അഹമ്മദ് ഫൈസി കടലൂര്‍, സലാം മൗലവി കൊയിലാണ്ടി, പി. പി അഷ്‌റഫ് മൗലവി പ്രസംഗിച്ചു. അന്‍സാര്‍ കൊല്ലം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145197/propagation-of-the-idea-by-preserving-tradition-and-obedience-hamidali-thangal)