---
title: " #korappuzha | കോരപ്പുഴ ഫിഷ് ലാന്റിംഗ് സെന്റര്‍ പുനര്‍ നിര്‍മ്മിക്കും;  എംഎല്‍എ കാനത്തില്‍ ജമീല"
english_title: "MLA Kanathil Jamila will rebuild Korapuzha Fish Landing Centre"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145188/mla-kanathil-jamila-will-rebuild-korapuzha-fish-landing-centre"
published_at: "2023-09-10T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd64ea2cd54_mla_logo.JPG"
keywords: []
---

#  #korappuzha | കോരപ്പുഴ ഫിഷ് ലാന്റിംഗ് സെന്റര്‍ പുനര്‍ നിര്‍മ്മിക്കും;  എംഎല്‍എ കാനത്തില്‍ ജമീല

> **Lead Summary:** കൊയിലാണ്ടി: ഫിഷറീസ് വകുപ്പ് കേരള പിറവിക്ക് മുന്‍മ്പ് നിര്‍മ്മിച്ചതാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോരപ്പുഴ ഫിഷ് ലാന്റിംഗ് സെന്റര്‍. ഇവിടെ ഒരു ബോട്ടുജെട്ടിയും വര്‍ക്ക് ഷെഡും പാതാറയുമാണുള്ളത് മത്സ്യ തൊഴിലാളികള്‍ക്ക് വലിയ സഹായകരവും ആശ്വാസ പ്രദവുമാണ് ഈ കേന്ദ്രം. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ മത്സ്യമേഖലയിലെ പ്രധാന ആസ്തിയാണ് ഈ കേന്ദ്രം.

## Article Content

കൊയിലാണ്ടി: ഫിഷറീസ് വകുപ്പ് കേരള പിറവിക്ക് മുന്‍മ്പ് നിര്‍മ്മിച്ചതാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോരപ്പുഴ ഫിഷ് ലാന്റിംഗ് സെന്റര്‍. ഇവിടെ ഒരു ബോട്ടുജെട്ടിയും വര്‍ക്ക് ഷെഡും പാതാറയുമാണുള്ളത് മത്സ്യ തൊഴിലാളികള്‍ക്ക് വലിയ സഹായകരവും ആശ്വാസ പ്രദവുമാണ് ഈ കേന്ദ്രം. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ മത്സ്യമേഖലയിലെ പ്രധാന ആസ്തിയാണ് ഈ കേന്ദ്രം.

കാലപഴക്കം കൊണ്ട് ജെട്ടി പൊളിഞ്ഞു വീഴുകയും പാതാറ പൊട്ടിപൊളിഞ്ഞ് പോവുകയും ചെയ്തപ്പോള്‍ പി. വിശ്വന്‍ മാസ്റ്റര്‍ എംഎല്‍എ ആയ കാലയളവില്‍ എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ബോട്ട് ജെട്ടിയും പാതാറയും പുതുക്കി പണിതത്. എന്നാല്‍ ഇപ്പോള്‍ നൂറ് കണക്കിന് മത്സ്യതൊഴിലാളികള്‍ അവരുടെ വലയും തോണിയും റിപ്പയര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ലാന്റിംഗ് സെന്ററിലെ വര്‍ക്ക് ഷെഡും പൊളിഞ്ഞു പോവുകയും പാതാറ പൊട്ടി പോവുകയും ചെയ്തിരിക്കുകയാണ്. വര്‍ക്ക് ഷെഡ് പൊളിഞ്ഞു വീണതിനെ തുടര്‍ന്ന് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല കോരപ്പുഴ ലാന്റിംഗ് സെന്ററിലെത്തി കാര്യങ്ങള്‍ വിലയിരുത്തി. മുന്‍ എംഎല്‍എ മാരായ പി. വിശ്വന്‍ മാസ്റ്ററും കെ. ദാസനും സി പി ഐ എം ഏരിയാ സെക്രട്ടറി ടി. കെ ചന്ദ്രന്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതീഷ് ചന്ദ്രന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്‍സ് രാജു തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ലാന്റിംഗ് സെന്ററിലെ വര്‍ക്ക് ഷെഡും പാതാറയും പുനനിര്‍മ്മിക്കാന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കുമെന്ന് എംഎല്‍എ കാനത്തില്‍ ജമീല പ്രഖ്യാപിക്കുകയും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145188/mla-kanathil-jamila-will-rebuild-korapuzha-fish-landing-centre)