---
title: "#koyilandy | അറിവിന്‍ ഖനികളുമായി പുതുതലമുറ; അറിവുത്സവത്തിന്റെ സമ്മേളനവും സമ്മാനദാനവും നടന്നു "
english_title: "A new generation with mines of knowledge; The assembly and prize giving ceremony of the festival was held"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145179/a-new-generation-with-mines-of-knowledge-the-assembly-and-prize-giving-ceremony-of-the-festival-was-held"
published_at: "2023-09-10T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd5c8140b85_panthalayani_Lg.JPG"
keywords: []
---

# #koyilandy | അറിവിന്‍ ഖനികളുമായി പുതുതലമുറ; അറിവുത്സവത്തിന്റെ സമ്മേളനവും സമ്മാനദാനവും നടന്നു 

> **Lead Summary:** **കൊയിലാണ്ടി: **അറിവിന്റെ ഖനികളാണ് തങ്ങളെന്ന് ജനയുഗം എകെഎസ്ടിയു ആറാമത് സബ് ജില്ല സ്‌കൂള്‍ അറിവുത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ തെളിയിച്ചു. ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അറിവുത്സവത്തിന്റെ സമ്മേളനവും സമ്മാനദാനവും പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഇ.കെ. അജിത് അധ്യക്ഷത വഹിച്ചു.

## Article Content

**കൊയിലാണ്ടി: **അറിവിന്റെ ഖനികളാണ് തങ്ങളെന്ന് ജനയുഗം എകെഎസ്ടിയു ആറാമത് സബ് ജില്ല സ്‌കൂള്‍ അറിവുത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ തെളിയിച്ചു. ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അറിവുത്സവത്തിന്റെ സമ്മേളനവും സമ്മാനദാനവും പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഇ.കെ. അജിത് അധ്യക്ഷത വഹിച്ചു.

ബ്ലോക് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍ മുഖ്യാതിഥിയായി. എകെഎസ്ടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. സുധാകരന്‍, ജില്ല സെക്രട്ടറി കെ. പ്രദീപ് കണിയാരിക്കല്‍, പി.കെ. വിശ്വനാഥന്‍, കെ.എസ്. രമേശ്ചന്ദ്ര എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ സി.കെ. ബാലകൃഷ്ണന്‍ സ്വാഗതവും ജനയുഗം ലേഖിക കെ.ടി. ദീപ നന്ദിയും പറഞ്ഞു.

എല്‍പി വിഭാഗം ഒന്നാം സ്ഥാനം: ബി.എസ്. നിയതി(കാവുംവട്ടം യുപിഎസ്), രണ്ടാം സ്ഥാനം: ആഷിഷ് നവ് ( ഊരള്ളൂര്‍ എംയുപിഎസ്), മൂന്നാം സ്ഥാനം: എസ്.ആര്‍. ആന്‍മിയ (പുളിയഞ്ചേരി യുപിഎസ്). യുപി വിഭാഗം ഒന്നാം സ്ഥാനം: വി.ജി. പുണ്യ (ജിഎച്ച്എസ്എസ് പന്തലായനി), രണ്ടാം സ്ഥാനം: എ.എസ്. ആത്മിക( ജിഎംയുപിഎസ് വേളൂര്‍), മൂന്നാം സ്ഥാനം: ജാനിയ.എസ്.പട്ടേരി (ജിവിഎച്ച്എസ്എസ് കൊയിലാണ്ടി).

ഹൈസ്‌കൂള്‍ വിഭാഗം ഒന്നാം സ്ഥാനം: വി. സച്‌ദേവ് (ജിവിഎച്ച്എസ്എസ് കൊയിലാണ്ടി), രണ്ടാം സ്ഥാനം: ബി.എസ്. നിയോണ(ജിവിഎച്ച്എസ്എസ് കൊയിലാണ്ടി), വി. നിരഞ്ജന(തിരുവങ്ങൂര്‍ എച്ച്എസ്എസ്). ഹയര്‍ സെക്കന്‍ഡറി വിഭാഗംഒന്നാം സ്ഥാനം: ശ്രാവണ സതീഷ് (ജിവിഎച്ച്എസ്എസ്), രണ്ടാം സ്ഥാനം: യു. ഷറിന്‍ (ജിഎച്ച്എസ്എസ് പന്തലായനി), മൂന്നാം സ്ഥാനം: എം.എ. ശിവാനി (ജിഎച്ച്എസ്എസ് പന്തലായനി) തുടങ്ങിയവര്‍ വിജയികളായി .

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145179/a-new-generation-with-mines-of-knowledge-the-assembly-and-prize-giving-ceremony-of-the-festival-was-held)