---
title: "#koyilandy| വൈദ്യുത ലൈനിൽ മരം പൊട്ടിവീണു; കൊയിലാണ്ടി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്,തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാൽ നടയാത്രക്കാരി"
english_title: "Branch of tree broken to electric line at thluk hospital"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145040/branch-of-tree-broken-to-electric-line-at-thluk-hospital"
published_at: "2023-09-09T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc534351436_Screenshot_2023_0909_164254.jpg"
keywords: []
---

# #koyilandy| വൈദ്യുത ലൈനിൽ മരം പൊട്ടിവീണു; കൊയിലാണ്ടി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്,തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാൽ നടയാത്രക്കാരി

> **Lead Summary:** കൊയിലാണ്ടി:കൊയിലാണ്ടി ദേശീയ പാതയിൽ മരം പൊട്ടിവീണ് ഗതാഗത കുരുക്ക്. കൊയിലാണ്ടി താലൂക്ക് ആശുപതി കോമ്പൗണ്ടിലെ പേരാലിന്റെ കൊമ്പ് വൈദ്യുത ലൈനിൽ പൊട്ടി വീഴുകയായിരുന്നു.

## Article Content

കൊയിലാണ്ടി:കൊയിലാണ്ടി ദേശീയ പാതയിൽ മരം പൊട്ടിവീണ് ഗതാഗത കുരുക്ക്. കൊയിലാണ്ടി താലൂക്ക് ആശുപതി കോമ്പൗണ്ടിലെ പേരാലിന്റെ കൊമ്പ് വൈദ്യുത ലൈനിൽ പൊട്ടി വീഴുകയായിരുന്നു.

സമീപത്തെ ഫൂട്ട് പാത്തിലൂടെ കടന്നുപോയ സ്ത്രീ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് കൊയിലാണ്ടി അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തി മരം മുറിച്ചു മാറ്റി. കെഎസ്ഇബി ജീവനക്കാരുടെ സമയോജിത ഇടപെടലും വലിയ അപകടം ഒഴിവാക്കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145040/branch-of-tree-broken-to-electric-line-at-thluk-hospital)