---
title: "#recognition | എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പ് വിതരണവും വിവിധ മേഖലയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവും "
english_title: "Distribution of endowment scholarships and recognition of high achievers in various fields"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144971/distribution-of-endowment-scholarships-and-recognition-of-high-achievers-in-various-fields"
published_at: "2023-09-09T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc1efc9ba93_nambrathkara_LG.jpg"
keywords: []
---

# #recognition | എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പ് വിതരണവും വിവിധ മേഖലയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവും 

> **Lead Summary:** **കൊയിലാണ്ടി: **വിവിധ മേഖലയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവുമായി നമ്പ്രത്ത്കര യു.പി സ്‌കൂള്‍. എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയാണ് ചടങ്ങില്‍ അനുമോദിച്ചത്. എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **വിവിധ മേഖലയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവുമായി നമ്പ്രത്ത്കര യു.പി സ്‌കൂള്‍. എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയാണ് ചടങ്ങില്‍ അനുമോദിച്ചത്. എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സി. രാജന്‍, അമല്‍ സരാഗ, പിടിഎ പ്രസിഡന്റ് സുനില്‍ പാണ്ടിയാടത്ത്, പ്രധാന അധ്യാപിക ടി.പി.സുഗന്ധി, എംപിടിഎ പ്രസിഡന്റ് ശാലിക, സ്റ്റാഫ് സെക്രട്ടറി ജി.എസ്. ഗോപീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144971/distribution-of-endowment-scholarships-and-recognition-of-high-achievers-in-various-fields)