---
title: "#sndpcollage | സംരംഭകത്വ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു "
english_title: "Organized entrepreneurship awareness seminar"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144953/organized-entrepreneurship-awareness-seminar"
published_at: "2023-09-09T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc16d8848c7_SNDP_LG.jpg"
keywords: []
---

# #sndpcollage | സംരംഭകത്വ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആര്‍എസ്എം എസ്എന്‍ഡിപി ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ വെച്ച് സംരംഭകത്വ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സുജേഷ്.സി.പി ഉദ്ഘാടനം ചെയ്തു.കൊമേഴ്‌സ് വകുപ്പ് മേധാവി ഡോ. ഷാജി മാരംവീട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സന്ധ്യ.പി.പിള്ള സ്വാഗതം പറഞ്ഞു.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആര്‍എസ്എം എസ്എന്‍ഡിപി ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ വെച്ച് സംരംഭകത്വ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സുജേഷ്.സി.പി ഉദ്ഘാടനം ചെയ്തു.കൊമേഴ്‌സ് വകുപ്പ് മേധാവി ഡോ. ഷാജി മാരംവീട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സന്ധ്യ.പി.പിള്ള സ്വാഗതം പറഞ്ഞു.

തുടര്‍ന്ന് മോട്ടിവേഷണല്‍ ട്രെയിനര്‍ ലുക്മാന്‍ അരീക്കോടിന്റെ ക്ലാസും നടന്നു. ഉപജില്ലാ വ്യവസായ വികസന ഓഫീസര്‍ കെ. ഷിബിന്‍, കൊയിലാണ്ടി നഗരസഭ വ്യവസായ വികസന ഓഫീസര്‍ ആര്‍. നിജീഷ്, കൊയിലാണ്ടി നഗരസഭാ വ്യവസായ വകുപ്പ് എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് മാരായ പി.കെ. അശ്വിന്‍, സി.പി. ഐശ്വര്യ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് പി.കെ. അശ്വിന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144953/organized-entrepreneurship-awareness-seminar)