---
title: "#medical camp | സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "free medical camp was organized"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144716/free-medical-camp-was-organized"
published_at: "2023-09-08T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fab9cc5b97d_medical_camp_Lg.JPG"
keywords: []
---

# #medical camp | സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** കൊല്ലം പ്രതീക്ഷ റെസിഡന്‍സ് അസോസിയേഷനും ഇസാഫ് ബാങ്ക് കൊയിലാണ്ടി ശാഖയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇസാഫ് ബാങ്കിന്റെ സഞ്ചരിക്കുന്ന ആശുപത്രിയിലാണ് പരിശോധനകള്‍ നടന്നത്. ഡോ.എം. ഭാസ്‌കരന്‍ (അശ്വനി ആശുപത്രി) ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി:** കൊല്ലം പ്രതീക്ഷ റെസിഡന്‍സ് അസോസിയേഷനും ഇസാഫ് ബാങ്ക് കൊയിലാണ്ടി ശാഖയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇസാഫ് ബാങ്കിന്റെ സഞ്ചരിക്കുന്ന ആശുപത്രിയിലാണ് പരിശോധനകള്‍ നടന്നത്. ഡോ.എം. ഭാസ്‌കരന്‍ (അശ്വനി ആശുപത്രി) ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പ്രതീക്ഷ റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ശശിധരന്‍ കോമത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ രവീന്ദ്രന്‍ നികുഞ്ജം സ്വാഗതവും പി.കെ. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ബാങ്ക് ശാഖാ മാനേജര്‍ അരുണ്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. വി.വി.കെ. വാസു, കെ.പി. രാമചന്ദ്രന്‍, ജോബിന, ദിവ്യ ലിനീഷ്, വീണ പുത്തലത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144716/free-medical-camp-was-organized)