---
title: "#koyilandy |  കോതമംഗലം വിഷ്ണു ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തി; കുറുവങ്ങാട് സ്വദേശിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്"
english_title: "The body was found in the Kothamangalam Vishnu temple pond"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144709/the-body-was-found-in-the-kothamangalam-vishnu-temple-pond"
published_at: "2023-09-08T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fab5ef45a0b_KULAM_DEATH.jpg"
keywords: []
---

# #koyilandy |  കോതമംഗലം വിഷ്ണു ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തി; കുറുവങ്ങാട് സ്വദേശിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

> **Lead Summary:** **കൊയിലാണ്ടി: ** കോതമംഗലം വിഷ്ണു ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തി. കുറുവങ്ങാട് 'അവിട്ടം' വീട്ടില്‍ മോഹനനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപത് വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കുളത്തില്‍ മൃതദേഹം കണ്ടത്.

## Article Content

**കൊയിലാണ്ടി: ** കോതമംഗലം വിഷ്ണു ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തി. കുറുവങ്ങാട് 'അവിട്ടം' വീട്ടില്‍ മോഹനനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപത് വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കുളത്തില്‍ മൃതദേഹം കണ്ടത്.

കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റുകയും ചെയതു. ഗ്രേഡ് എ.എസ്.ടി.ഒ പി. കെ ബാബുവിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റാണ് സ്ഥലത്തെത്തിയത്. സേനാംഗങ്ങള്‍ ആയ ഇ. എം നിധിപ്രസാദ്, എസ്. അരുണ്‍, കെ. എം വിജീഷ്, ഷാജു, ടി. പി ബാലന്‍ ഫയര്‍ ഫോഴ്‌സ് സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144709/the-body-was-found-in-the-kothamangalam-vishnu-temple-pond)