---
title: "#death | അരങ്ങാടത്ത് യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍ "
english_title: "The woman was burnt to death in the arena"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144705/the-woman-was-burnt-to-death-in-the-arena"
published_at: "2023-09-08T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fab24bef460_fire_death_LG.JPG"
keywords: []
---

# #death | അരങ്ങാടത്ത് യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍ 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി അരങ്ങാടത്ത് യുവതി പൊള്ളലേറ്റ് മരണപ്പെട്ടു. കൊയിലാണ്ടി മേലൂര്‍ അരങ്ങാടത് കളരികണ്ടിയില്‍ അശോകന്റെ ഭാര്യ ഷീബ ആണ് മരണപ്പെട്ടത്. തൊട്ടടുത്ത പണിതീരാത്ത വീടിന്റെ ബാത്‌റൂമിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കൂടിയാണ് സംഭവം.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി അരങ്ങാടത്ത് യുവതി പൊള്ളലേറ്റ് മരണപ്പെട്ടു. കൊയിലാണ്ടി മേലൂര്‍ അരങ്ങാടത് കളരികണ്ടിയില്‍ അശോകന്റെ ഭാര്യ ഷീബ ആണ് മരണപ്പെട്ടത്. തൊട്ടടുത്ത പണിതീരാത്ത വീടിന്റെ ബാത്‌റൂമിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കൂടിയാണ് സംഭവം.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും പോലീസിന്റെ നേതൃത്വത്തില്‍ ബോഡി കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ എത്തിക്കുകയും ചെയ്തു. ഗ്രേഡ് എഎസ്ടിഒ പി.കെ. ബാബുവിന്റെ നേതൃത്വത്തില്‍ പി.കെ.ഇര്‍ഷാദ്, എസ്. അരുണ്‍, കെ.എം. വിജീഷ്, പി.കെ. റെനീഷ്, ടി.പി. ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144705/the-woman-was-burnt-to-death-in-the-arena)