---
title: "#meppayoor | കര്‍ഷക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു "
english_title: "Organizing farmer training program"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144478/organizing-farmer-training-program"
published_at: "2023-09-07T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f962932a2f2_meppayoor_LG.JPG"
keywords: []
---

# #meppayoor | കര്‍ഷക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ചെറുധാന്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൃഷി ഭവന്‍ ഹാളില്‍ ഇന്ന് നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ചെറുധാന്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൃഷി ഭവന്‍ ഹാളില്‍ ഇന്ന് നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പഞ്ചായത്തിന്റെ 2023- 24 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ചെറുധാന്യ കൃഷി നടപ്പിലാക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ചെറുധാന്യ കൃഷിയെ കുറിച്ച് അവബോധം നല്‍കുന്നതിനാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കര്‍ഷകനായ പ്രശാന്ത് ജഗന്‍ ക്ലാസ് നയിക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144478/organizing-farmer-training-program)