---
title: "#koyilandy | മഴയെ വകവെച്ചില്ല; കൊയിലാണ്ടിയിലെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം നിറപ്പകിട്ടാര്‍ന്ന മഹാശോഭായാത്രയായി മാറി"
english_title: "The rain was not spared; The Sri Krishna Jayanti Children's Day celebration at Koilandi turned into a colorful Mahasobhaitra"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144393/the-rain-was-not-spared-the-sri-krishna-jayanti-childrens-day-celebration-at-koilandi-turned-into-a-colorful-mahasobhaitra"
published_at: "2023-09-06T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8b23ec5ee5_kannan.JPG"
keywords: []
---

# #koyilandy | മഴയെ വകവെച്ചില്ല; കൊയിലാണ്ടിയിലെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം നിറപ്പകിട്ടാര്‍ന്ന മഹാശോഭായാത്രയായി മാറി

> **Lead Summary:**  കൊയിലാണ്ടി: ' അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും' എന്ന സന്ദേശവുമായി കൊയിലാണ്ടിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം നിറപ്പകിട്ടാര്‍ന്ന മഹാശോഭായാത്രയായി മാറി. കൃഷ്ണനാമങ്ങളുരുവിട്ട് മണി കിലുക്കി മഞ്ഞപ്പട്ടുടുത്ത മയില്‍ പീലി ചൂടിയ നൂറ് കണക്കിന് ഉണ്ണിക്കണ്ണന്മാര്‍ നഗരവീഥിയെ അമ്പാടിയാക്കി മാറ്റി.

## Article Content

 കൊയിലാണ്ടി: ' അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും' എന്ന സന്ദേശവുമായി കൊയിലാണ്ടിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം നിറപ്പകിട്ടാര്‍ന്ന മഹാശോഭായാത്രയായി മാറി. കൃഷ്ണനാമങ്ങളുരുവിട്ട് മണി കിലുക്കി മഞ്ഞപ്പട്ടുടുത്ത മയില്‍ പീലി ചൂടിയ നൂറ് കണക്കിന് ഉണ്ണിക്കണ്ണന്മാര്‍ നഗരവീഥിയെ അമ്പാടിയാക്കി മാറ്റി.

കമനീയമായ നിശ്ചലദൃശ്യങ്ങളിലൂടെയുള്ള രാധാ - കൃഷ്ണഭക്തി വിശേഷങ്ങളുടെ പുനരാവിഷ്‌കരണം ഭക്ത മനസ്സുകളില്‍ ആനന്ദം പകര്‍ന്നു. കൊയിലാണ്ടിയിലെ വലിയമങ്ങാട് അറയില്‍ കുറുംബാ ഭഗവതി ക്ഷേത്രപരിസരം, ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാദേവി ക്ഷേത്ര പരിസരം, വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്രപരിസരം ആന്തട്ട ശ്രീരാമകൃഷ്ണമഠം ഏഴു കുടിക്കല്‍ കുടുംബാ ഭഗവതി ക്ഷേത്രപരിസരം, ഉപ്പാലക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്രപരിസരം, കൊല്ലം വേദവ്യാസ വിദ്യാലയം മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രപരിസരം, കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രപരിസരം, മണമല്‍ നിത്യാനന്ദ ആ ശ്രമം, കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ക്ഷേത്രപരിസരം, കുറുവങ്ങാട് ശിവക്ഷേത്രപരിസരം, പെരുവട്ടൂര്‍ ചെറിയപ്പുറം ക്ഷേത്രപരിസരത്തുനിന്നും,ആരംഭിച്ച ചെറുശോഭായാത്രകള്‍' കൊരയങ്ങാട് തെരു അമ്പാടിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടില്‍ സമാപിച്ചു. ,നിശ്ചല ദൃശ്യങ്ങള്‍, ശ്രീകൃഷ്ണ - രാധാ വേഷധാരികള്‍, ഭജന സംഘങ്ങള്‍, നൃത്ത സംഘങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ ,നൃത്തചുവടുകളുമായി ഗോപികമാര്‍, എന്നിവ മഹാശോഭായാത്രക്ക് മാറ്റ് കൂട്ടി. ശോഭായാത്രക്ക് ഭാരവാഹികളായ ഷിംജി വലിയ മങ്ങാട്, വി. കെ മുകുന്ദന്‍, മിഥുന്‍, വി. കെ ജയന്‍, വി. കെ മനോജ്, വി. കെ സുനില്‍ കുമാര്‍, അര്‍ഷിത് ,കൗണ്‍സിലര്‍മാരായ, കെ.കെ.വൈശാഖ്, വി.കെ.സുധാകരന്‍, സിന്ധു സുരേഷ്, കെ.എം രജി, ദീപ പെരുവട്ടൂര്‍, മധു, സജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി..

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144393/the-rain-was-not-spared-the-sri-krishna-jayanti-childrens-day-celebration-at-koilandi-turned-into-a-colorful-mahasobhaitra)