---
title: "#meppayoor | മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ ഓപ്പണ്‍ സ്റ്റേജ് സമര്‍പ്പിച്ചു "
english_title: "meppayoor school open stage inograted"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144245/meppayoor-school-open-stage-inograted"
published_at: "2023-09-06T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f82ab9d6930_meppayoor_LG.JPG"
keywords: []
---

# #meppayoor | മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ ഓപ്പണ്‍ സ്റ്റേജ് സമര്‍പ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: ** വേള്‍ഡ് മലയാളി ഫെഡറേഷന്റെയും മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്ത സംരംഭം ഡബ്ലിയുഎംഎഫ് പ്ലാന്റ് ഫോര്‍ പ്ലാനറ്റ് - ഇല (എന്ഡവിയോണ്‍മെന്റ് ലൗവേഴ്‌സ് അസോസിയേഷന്‍) പദ്ധതിയുടെ ഭാഗമായ ഓപ്പണ്‍ സ്റ്റഏജിന്റെ സമര്‍പ്പണം ഡബ്ലിയുഎംഎഫ് ഗ്ലോബല്‍ പ്രസിഡണ്ട് ഡോ. ജെ രത്‌നകുമാര് നിര്‍വ്വഹിച്ചു. ഡബ്ലിയുഎംഎഫ് കേരള സ്റ്റേറ്റ് പ്രസിഡണ്ട് ടി.ബി. നാസര്‍ അധ്യക്ഷനായ ചടങ്ങില്‍ ഡബ്ലിയുഎംഎഫ് ഇല പ്രൊജക്ട് ചെയര്‍മാന്‍ ഹാഫിസ് പൊന്നേരി സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വി.പി. സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: ** വേള്‍ഡ് മലയാളി ഫെഡറേഷന്റെയും മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്ത സംരംഭം ഡബ്ലിയുഎംഎഫ് പ്ലാന്റ് ഫോര്‍ പ്ലാനറ്റ് - ഇല (എന്ഡവിയോണ്‍മെന്റ് ലൗവേഴ്‌സ് അസോസിയേഷന്‍) പദ്ധതിയുടെ ഭാഗമായ ഓപ്പണ്‍ സ്റ്റഏജിന്റെ സമര്‍പ്പണം ഡബ്ലിയുഎംഎഫ് ഗ്ലോബല്‍ പ്രസിഡണ്ട് ഡോ. ജെ രത്‌നകുമാര് നിര്‍വ്വഹിച്ചു. ഡബ്ലിയുഎംഎഫ് കേരള സ്റ്റേറ്റ് പ്രസിഡണ്ട് ടി.ബി. നാസര്‍ അധ്യക്ഷനായ ചടങ്ങില്‍ ഡബ്ലിയുഎംഎഫ് ഇല പ്രൊജക്ട് ചെയര്‍മാന്‍ ഹാഫിസ് പൊന്നേരി സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വി.പി. സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മനോജ് സി (ഡബ്ലിയുഎംഎഫ് നാഷണല്‍ വൈസ് പ്രസിഡണ്ട്), അബ്ദുസലാം കുഞ്ഞോത്ത് (ഡബ്ലിയുഎംഎഫ് അഗ്രിക്കള്‍ച്ചര്‍ & എന്‍വയോണ്‍മെന്റല്‍ കോ ഓഡിനേറ്റര്‍), എം.എം. ബാബു (പിടിഎ പ്രസിഡണ്ട്), എം. സക്കീര്‍ (പ്രിന്‍സിപ്പല്‍), ബദറുദ്ദീന്‍ (ഡബ്ലിയുഎംഎഫ് വൈസ് പ്രസിഡണ്ട്, കേരള), അനുലിബ (ഡബ്ലിയുഎംഎഫ് വൈസ് പ്രസിഡണ്ട്, കേരള), കെ. നിഷിദ്(പ്രധാന അധ്യാപകന്‍) എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ. പ്രകാശന്‍ നന്ദി പറഞ്ഞു. 'പ്ലാന്റ് ഫോര്‍ പ്ലാനറ്റ് ' എന്ന മുദ്രാവാക്യം നാലായിരം കുരുന്നു കരങ്ങളിലൂടെ പതിനാല് ഉപപദ്ധതികളായി ഒരു വര്‍ഷക്കാലം കൊണ്ട് നടപ്പാക്കുന്ന ' ഇല' (ഡബ്ലിയുഎംഎഫ്) എന്‍വിയോണ്‍മെന്റ് ലൗവേഴ്‌സ് അസോസിയേഷന്‍ എന്ന ക്യാമ്പസ് പരിസ്ഥിതി സംരക്ഷണ -ബോധവല്‍ക്കരണ പ്രോജക്റ്റാണ് ണങഎ ഗ്ലോബല്‍ കമ്മറ്റിയുടെയും കേരള, കോഴിക്കോട് ഘടകങ്ങളുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ഗ്രാമീണ സര്‍ക്കാര്‍ വിദ്യാലയമായ കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന നാലായിരത്തില്‍പ്പരം കുട്ടികള്‍, 150 ല്‍പ്പരം ജീവനക്കാര്‍ , ഒന്‍പതു ഗ്രാമ പഞ്ചായത്തുകളിലെ മൂന്നു ലക്ഷത്തോളം വരുന്ന ജനസഞ്ചയം, രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ എന്നിവ കൈകോര്‍ത്ത് നടപ്പിലാക്കുന്ന താണ് പദ്ധതി . ആറ് ഏക്രയോളം വരുന്ന സ്‌കൂള്‍ ക്യാമ്പസ് പരിപൂര്‍ണ്ണമായും ഹരിതാഭമാക്കുകയും, നാട്ടുപച്ചയുടെ സന്ദേശം വിപുലമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പാഠ്യപാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍, മണ്ണ്-ജലപരിസ്ഥിതി സംരംക്ഷണം, കലാ-കായിക രംഗങ്ങളിലെ പ്രത്യേക പദ്ധതികള്‍, സാമൂഹ്യജനകീയസേവന പദ്ധതികള്‍ തുടങ്ങി രാജ്യത്തിനു തന്നെ മാതൃകയാവുന്ന ഒട്ടേറെ മികവ് പദ്ധതികളാണ് സ്‌കൂളില്‍ നടപ്പിലാക്കി വരുന്നത്.

കാമ്പസില്‍ നിലനില്‍ക്കുന്ന വൃക്ഷങ്ങളും ചെടികളും സംരക്ഷിക്കുകയും കൂടുതല്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുക എന്നത് സ്‌കൂള്‍ അടിയന്തിര പ്രാധാന്യത്തോടെ കാണുന്നു. കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന കാമ്പസിനെ സമ്പന്നമായ ഒരു ജൈവവൈവിധ്യ പാര്‍ക്കായി മാറ്റുന്നതിലൂടെ മേപ്പയ്യൂരിലേയും പരിസരപ്രദേശങ്ങളിലേയും ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തുക, ജലലഭ്യത, ശുദ്ധവായുവുന്റെ ലഭ്യത തുടങ്ങിയവ ഉറപ്പുവരുത്തുക , ജില്ലയിലെതന്നെ ജൈവവൈവിധ്യ മാതൃകാ കാമ്പസായി വികസിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിടുന്നു. ഇല ജൈവവൈവിധ്യ പദ്ധതി സ്‌കൂളില്‍ എത്തിച്ചേരുന്ന നാലായിരത്തോളം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അവരിലൂടെ നാട്ടുകാരിലും പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും അതുവഴി നാടിനു മൊത്തം ഉപകാരപ്പെടാനും പര്യാപ്തമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144245/meppayoor-school-open-stage-inograted)