---
title: "#koyilany | ശ്രീകൃഷ്ണ ജയന്തി ബാലദിന ഘോഷയാത്രയുടെ ഭാഗമായി കൊയിലാണ്ടിയില്‍ മഹാശോഭായാത്ര സംഘടിക്കുന്നു"
english_title: "As part of the Srikrishna Jayanti Children's Day procession, Mahasobhaitra is organized at Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144067/as-part-of-the-srikrishna-jayanti-childrens-day-procession-mahasobhaitra-is-organized-at-koyilandy"
published_at: "2023-09-05T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f71d960e7ce_sreekrishna.jpg"
keywords: []
---

# #koyilany | ശ്രീകൃഷ്ണ ജയന്തി ബാലദിന ഘോഷയാത്രയുടെ ഭാഗമായി കൊയിലാണ്ടിയില്‍ മഹാശോഭായാത്ര സംഘടിക്കുന്നു

> **Lead Summary:** കൊയിലാണ്ടി: അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും എന്ന മുദ്രാവാക്യവുമായി ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിന ഘോഷയാത്രയുടെ ഭാഗമായി കൊയിലാണ്ടിയില്‍ മഹാശോഭായാത്ര സംഘടിക്കുന്നു.

## Article Content

കൊയിലാണ്ടി: അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും എന്ന മുദ്രാവാക്യവുമായി ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിന ഘോഷയാത്രയുടെ ഭാഗമായി കൊയിലാണ്ടിയില്‍ മഹാശോഭായാത്ര സംഘടിക്കുന്നു.

കൊയിലാണ്ടിയിത വിവിധ ഭാഗങ്ങളില്‍ നിന്നും വലിയമങ്ങാട് അറയില്‍ കുറുംബാ ഭഗവതി ക്ഷേത്രപരിസരം, ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാദേവി ക്ഷേത്ര പരിസരം, വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്രപരിസരം ആന്തട്ട ശ്രീരാമകൃഷ്ണമഠം ഏഴു കുടിക്കല്‍ കുടുംബാ ഭഗവതി ക്ഷേത്രപരിസരം, ഉപ്പാലക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്രപരിസരം, കൊല്ലം വേദവ്യാസ വിദ്യാലയം മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രപരിസരം, കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രപരിസരം, മണമല്‍ നിത്യാനന്ദ ആശ്രമം, കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ക്ഷേത്രപരിസരം, കുറുവങ്ങാട് ശിവക്ഷേത്രപരിസരം, പെരുവട്ടൂര്‍ ചെറിയപ്പുറം ക്ഷേത്രപരിസരത്തുനിന്നും,ആരംഭിക്കുന്ന ശോഭായാത്രകള്‍ കൊരയങ്ങാട് തെരു അമ്പാടിയില്‍ സംഗമിച്ച് വൈകിട്ട് 5 മണിയോടെ മഹാശോഭായാത്രയായി കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടില്‍ സമാപിക്കും, നിശ്ചല ദൃശ്യങ്ങള്‍, ശ്രീകൃഷ്ണ രാധാവേഷധാരികള്‍, ഭജന സംഘങ്ങള്‍, നൃത്ത സംഘങ്ങള്‍ മഹാശോഭായാത്രക്ക് മാറ്റ് കൂട്ടുമെന്ന് ഭാരവാഹികളായ ഷിംജി വലിയമങ്ങാട്, വി. കെ മുകുന്ദന്‍, മിഥുന്‍, വി. കെ മനോജ്, വി. കെ.സുനില്‍ കുമാര്‍, അര്‍ഷിത് തുടങ്ങിയവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144067/as-part-of-the-srikrishna-jayanti-childrens-day-procession-mahasobhaitra-is-organized-at-koyilandy)