---
title: "#meppayur |  അധ്യാപകദിനത്തില്‍ പൂച്ചെണ്ടുകള്‍ നല്‍കി  അധ്യാപകരെ ആദരിച്ച് വിദ്യാര്‍ത്ഥികള്‍"
english_title: "Students honoring teachers by giving bouquets on Teachers' Day at GVHSS Mepayyur"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144061/students-honoring-teachers-by-giving-bouquets-on-teachers-day-at-gvhss-mepayyur"
published_at: "2023-09-05T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f71a6dd7cab_gvhss.jpg"
keywords: []
---

# #meppayur |  അധ്യാപകദിനത്തില്‍ പൂച്ചെണ്ടുകള്‍ നല്‍കി  അധ്യാപകരെ ആദരിച്ച് വിദ്യാര്‍ത്ഥികള്‍

> **Lead Summary:** **മേപ്പയൂര്‍ : ** ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയൂരില്‍ ദേശീയ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ മുഴുവന്‍ അധ്യാപകരെയും പൂച്ചെണ്ടുകളും ഗ്രീറ്റിംഗ് കാര്‍ഡും നല്‍കി ആദരിച്ചു. 

## Article Content

**മേപ്പയൂര്‍ : ** ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയൂരില്‍ ദേശീയ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ മുഴുവന്‍ അധ്യാപകരെയും പൂച്ചെണ്ടുകളും ഗ്രീറ്റിംഗ് കാര്‍ഡും നല്‍കി ആദരിച്ചു. 

പ്രധാന അധ്യാപകരായ  കെ. നിഷിദ്, സന്തോഷ് സാദരം എന്നിവര്‍ക്ക് പൂച്ചെണ്ടു നല്‍കിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗൈഡ് ക്യാപ്റ്റന്‍ ടി. വി ശാലിനി യുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ എസ് ആര്‍ ജി കണ്‍വീനര്‍ കെ. ഒ ഷൈജ, സ്റ്റാഫ് സെക്രട്ടറി ഇ. പ്രകാശന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144061/students-honoring-teachers-by-giving-bouquets-on-teachers-day-at-gvhss-mepayyur)