---
title: "#chegoottukav | ഇനി വീണ്ടും ഒത്തുകൂടാം; ചെങ്ങോട്ടുകാവിലെ പകല്‍ വീട് തുറന്നു "
english_title: "Let's meet again; The pakal veed in Chengotukavu was opened"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143974/lets-meet-again-the-pakal-veed-in-chengotukavu-was-opened"
published_at: "2023-09-05T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6cedabcd68_pakla_veed_Lg.jpg"
keywords: []
---

# #chegoottukav | ഇനി വീണ്ടും ഒത്തുകൂടാം; ചെങ്ങോട്ടുകാവിലെ പകല്‍ വീട് തുറന്നു 

> **Lead Summary:** **കൊയിലാണ്ടി: **കോവിഡ് കാരണം പൂട്ടികിടന്ന ചെങ്ങോട്ടുകാവ് കച്ചേരിപ്പാറയിലെ പകല്‍ വീട് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിബ മലയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. വേണു ചടങ്ങിന് അധ്യക്ഷനായി. 60 വയസ്സിനുമുകളിലുള്ളവര്‍ക്കായാണ് പകല്‍ വീട് ഒരുക്കിയിരിക്കുന്നത്.

## Article Content

**കൊയിലാണ്ടി: **കോവിഡ് കാരണം പൂട്ടികിടന്ന ചെങ്ങോട്ടുകാവ് കച്ചേരിപ്പാറയിലെ പകല്‍ വീട് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിബ മലയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. വേണു ചടങ്ങിന് അധ്യക്ഷനായി. 60 വയസ്സിനുമുകളിലുള്ളവര്‍ക്കായാണ് പകല്‍ വീട് ഒരുക്കിയിരിക്കുന്നത്.

ഗീത കാരോല്‍, ഇ.കെ. ജുബീഷ്, ബിന്ദു മുതിരക്കണ്ടത്തില്‍, പി. ചാത്തപ്പന്‍, കൂമുള്ളി കരുണാകരന്‍, സഹദേവന്‍ കണക്കശ്ശേരി, സോമന്‍ ചാലില്‍, കെ.ടി. രാധാകൃഷ്ണന്‍, വേണുഗോപാല്‍, സി. ഗോപി, ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. ബേബി സുന്ദര്‍രാജ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143974/lets-meet-again-the-pakal-veed-in-chengotukavu-was-opened)