---
title: "#pukasa | പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനം ഒക്ടോബര്‍ 7, 8 തിയ്യതികളില്‍ നടക്കും "
english_title: "purogamana kala sahithyavedi district convention on october 7,8 at koyilandy "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143968/purogamana-kala-sahithyavedi-district-convention-on-october-78-at-koyilandy"
published_at: "2023-09-05T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6caa065a47_pukasa_Lg.jpg"
keywords: []
---

# #pukasa | പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനം ഒക്ടോബര്‍ 7, 8 തിയ്യതികളില്‍ നടക്കും 

> **Lead Summary:** **കൊയിലാണ്ടി: **സാമൂഹിക ജീവിതത്തെ വിഭജിക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് സാംസ്‌ക്കാരിക രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുണ്ടന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. നിത്യ ജീവിതത്തിന്റെ വളവുകളിലും തിരിവുകളിലും വഴി വിളക്കായി നില്‍ക്കാന്‍ മാനവികതയിലധിഷ്ഠിതമായ വിശ്വാസത്തെ മുറുകെ പിടിക്കേണ്ടതുണ്ട്. മനുഷ്യരില്‍ മാനവിക വളര്‍ത്താന്‍ കലാ സാഹിത്യ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുമെന്നും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനം ഒക്ടോബര്‍ 7, 8 തിയതികളില്‍ കൊയിലാണ്ടിയില്‍ വെച്ച് നടക്കുന്ന സംഘാടക സമിതി രൂപീകരണ യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കൊയിലാണ്ടി: **സാമൂഹിക ജീവിതത്തെ വിഭജിക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് സാംസ്‌ക്കാരിക രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുണ്ടന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. നിത്യ ജീവിതത്തിന്റെ വളവുകളിലും തിരിവുകളിലും വഴി വിളക്കായി നില്‍ക്കാന്‍ മാനവികതയിലധിഷ്ഠിതമായ വിശ്വാസത്തെ മുറുകെ പിടിക്കേണ്ടതുണ്ട്. മനുഷ്യരില്‍ മാനവിക വളര്‍ത്താന്‍ കലാ സാഹിത്യ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുമെന്നും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനം ഒക്ടോബര്‍ 7, 8 തിയതികളില്‍ കൊയിലാണ്ടിയില്‍ വെച്ച് നടക്കുന്ന സംഘാടക സമിതി രൂപീകരണ യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ അഡ്വ.കെ. സത്യന്‍ സ്വാഗതം പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഏ.കെ. രമേഷ് അധ്യക്ഷനായിരുന്നു. കെ.ടി. കുഞ്ഞിക്കണ്ണന്‍, യു. ഹേമന്ദ് കുമാര്‍, പി. വിശ്വന്‍, കെ. ദാസന്‍, ജാനമ്മ കുഞ്ഞുണ്ണി. കെ.കെ. മുഹമ്മദ്, സി. അശ്വനിദേവ് തുടങ്ങിയവര്‍ സംസാരിച്ചു. കെ. മധു നന്ദി പറഞ്ഞു. കാനത്തില്‍ ജമീല ചെയര്‍മാന്‍ സി. അശ്വനിദേവ് ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ. സത്യന്‍ ട്രഷററായി സംഘാടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143968/purogamana-kala-sahithyavedi-district-convention-on-october-78-at-koyilandy)