---
title: "#koyilandy | ഇടവേള ഭക്ഷണത്തിന് തുടക്കം; കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളില്‍ പരിപാടി ഉദ്ഘാടനം ചെയ്തു "
english_title: "The program was inaugurated at Kuruvangad South UP School"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143942/the-program-was-inaugurated-at-kuruvangad-south-up-school"
published_at: "2023-09-05T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6beab893f5_edaveela_Lg.jpg"
keywords: []
---

# #koyilandy | ഇടവേള ഭക്ഷണത്തിന് തുടക്കം; കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളില്‍ പരിപാടി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി നഗരസഭ 2023-44 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ പരിധിയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും യുപി തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിയായ ഗുഡ് മോണിംഗ് ഇടവേള ഭക്ഷണ വിതരണ പരിപാടി കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളില്‍ ആരംഭിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടിയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി നഗരസഭ 2023-44 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ പരിധിയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും യുപി തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിയായ ഗുഡ് മോണിംഗ് ഇടവേള ഭക്ഷണ വിതരണ പരിപാടി കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളില്‍ ആരംഭിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടിയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.എ. ഇന്ദിര, സി. പ്രജില, കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത്, രമേശന്‍ വലിയാട്ടില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. വിപിന, സ്‌കൂള്‍ പ്രധാന അധ്യാപിക സുലൈഖ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷിജു സ്വാഗതവും ഹാസിഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143942/the-program-was-inaugurated-at-kuruvangad-south-up-school)