---
title: "#payyoli | ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും "
english_title: "Iringal railway gate will be closed for two days"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143939/iringal-railway-gate-will-be-closed-for-two-days"
published_at: "2023-09-05T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6be25ebb88_iringal.JPG"
keywords: []
---

# #payyoli | ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും 

> **Lead Summary:** **പയ്യോളി: ** ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബര്‍ ഏഴ്, എട്ട് തിയ്യതികളിലാണ് ഇരിങ്ങലിലെ ഗെയിറ്റ് നമ്പര്‍ 211 എ അടച്ചിടുക.

## Article Content

**പയ്യോളി: ** ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബര്‍ ഏഴ്, എട്ട് തിയ്യതികളിലാണ് ഇരിങ്ങലിലെ ഗെയിറ്റ് നമ്പര്‍ 211 എ അടച്ചിടുക.

ഏഴിന് രാവിലെ എട്ട് മണിയ്ക്ക് അടയ്ക്കുന്ന ഗെയിറ്റ് എട്ടിന് വൈകീട്ട് അഞ്ച് മണിക്കാണ് തുറക്കുക. റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഗെയിറ്റ് അടയ്ക്കുന്നതെന്ന് ദക്ഷിണ റെയില്‍വേയുടെ കൊയിലാണ്ടി സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് അടയ്ക്കുന്നതിനാല്‍ മൂരാട് ഓയില്‍ മില്‍ - കൊളാവിപ്പാലം റോഡിലൂടെ പോകേണ്ട യാത്രക്കാര്‍ മറ്റ് വഴികളിലൂടെ പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143939/iringal-railway-gate-will-be-closed-for-two-days)