---
title: "#meladi | ജലബജറ്റ്: മേലടി ബ്ലോക്ക് തല കണ്‍വെന്‍ഷന്‍ ഇന്ന് "
english_title: "Water budget: Meladi block head convention today"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143932/water-budget-meladi-block-head-convention-today"
published_at: "2023-09-05T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6ba0a21612_jalam.JPG"
keywords: []
---

# #meladi | ജലബജറ്റ്: മേലടി ബ്ലോക്ക് തല കണ്‍വെന്‍ഷന്‍ ഇന്ന് 

> **Lead Summary:** **പയ്യോളി: **നവകേരളം കര്‍മപദ്ധതിയിലെ ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന ജലബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മേലടി ബ്ലോക്ക് തല കണ്‍വെന്‍ഷന്‍ ഇന്ന് (സെപ്റ്റംബര്‍ 5) നടക്കും.

## Article Content

**പയ്യോളി: **നവകേരളം കര്‍മപദ്ധതിയിലെ ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന ജലബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മേലടി ബ്ലോക്ക് തല കണ്‍വെന്‍ഷന്‍ ഇന്ന് (സെപ്റ്റംബര്‍ 5) നടക്കും.

രാവിലെ 10.30 ന് മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് കണ്‍വെന്‍ഷന്‍ നടക്കുക. ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളേയും അടിസ്ഥാനമാക്കി ജല ബജറ്റ് തയ്യാറാക്കാനുള്ള പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. കണ്‍വെന്‍ഷനില്‍ ബ്ലോക്കിന് കീഴിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഗ്രാമ പഞ്ചായത്ത് ജല സാങ്കേതിക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143932/water-budget-meladi-block-head-convention-today)