---
title: "#VACCANCY | അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for Teacher Course"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143766/applications-are-invited-for-teacher-course"
published_at: "2023-09-04T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5ae5f51951_HINI.jpg"
keywords: []
---

# #VACCANCY | അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കൊയിലാണ്ടി: **സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബി എ ഹിന്ദി പാസായിരിക്കണം.

## Article Content

**കൊയിലാണ്ടി: **സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബി എ ഹിന്ദി പാസായിരിക്കണം.

പ്ലസ് ടു രണ്ടാം ഭാഷ ഹിന്ദി എടുക്കാത്തവര്‍ ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സ് ജയിച്ചിരിക്കണം.  പ്രായപരിധി 17നും 35 നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 30. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ബന്ധപ്പെടുക. **ഫോണ്‍: 04734296496,  8547126028**

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143766/applications-are-invited-for-teacher-course)