---
title: "#balussery | ഗാമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വോയ്‌സ് ആര്‍ടിസ്റ്റിനുളള പുരസ്‌കാരം നേടിയ തങ്കയം ശശികുമാറിന് ആദരം "
english_title: "Tributes to Thankayam Sasikumar who won the best voice artist award at the Gamma International Film Festival"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143722/tributes-to-thankayam-sasikumar-who-won-the-best-voice-artist-award-at-the-gamma-international-film-festival"
published_at: "2023-09-04T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5845793ed6_recording_Lg.jpg"
keywords: []
---

# #balussery | ഗാമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വോയ്‌സ് ആര്‍ടിസ്റ്റിനുളള പുരസ്‌കാരം നേടിയ തങ്കയം ശശികുമാറിന് ആദരം 

> **Lead Summary:** **ബാലുശ്ശേരി:** ഗാമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വോയ്‌സ് ആര്‍ ടിസ്റ്റിനുളള പുരസ്‌കാരം നേടിയ തങ്കയം ശശികുമാറിന് ആദരവ്. തിങ്കളാഴ്ച വൈകീട്ട് ബാലുശ്ശേരി കാറലാപ്പൊയില്‍ ഗ്രാമചേതനയുടെ ചെണ്ടവാദ്യമേള അരങ്ങേറ്റ വേദിയില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരാണ് ആദരിക്കുക.

## Article Content

**ബാലുശ്ശേരി:** ഗാമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വോയ്‌സ് ആര്‍ ടിസ്റ്റിനുളള പുരസ്‌കാരം നേടിയ തങ്കയം ശശികുമാറിന് ആദരവ്. തിങ്കളാഴ്ച വൈകീട്ട് ബാലുശ്ശേരി കാറലാപ്പൊയില്‍ ഗ്രാമചേതനയുടെ ചെണ്ടവാദ്യമേള അരങ്ങേറ്റ വേദിയില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരാണ് ആദരിക്കുക.

മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ശബ്ദ കലാ രംഗത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന തങ്കയം ശശിക്കുമാര്‍ ശബ്ദ പ്രതിഭ ഖാന്‍ കാവിലിന്റെ പേരിലുള്ള പുരസ്‌കാര മുള്‍പ്പെടെ നിരവധി ആദരവുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അമച്വര്‍ പ്രൊഫണല്‍ നാടക വേദികളില്‍ നിരവധി സമിതികളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുകയും കുട്ടികളുടെ നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും ഹ്രസ്വ സിനിമകള്‍ക്കും ശബ്ദം നല്‍കി, ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.

രക്തസാക്ഷി അഭിമന്യുവിന്റെ ജീവിതം പറഞ്ഞ പത്മവ്യൂഹത്തിലെ അഭിമന്യു എന്ന സിനിമയുടെ തിരക്കഥാ രചനയില്‍ പങ്കാളിയായ തങ്കയം ശശികുമാര്‍ ഈ സിനിമയില്‍ സൈമണ്‍ ബ്രിട്ടോയ്ക്ക് ശബ്ദം നല്‍ക്കി ശ്രദ്ധ നേടിയിരുന്നു. ഒരു വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കവേയാണ് പുരസ്‌കാരവും ആദരവും ലഭിക്കുന്നത്. ഗ്രാമചേതന വായ നശാലയുടെ ചെണ്ട മേള അരങ്ങേറ്റ വേദിയില്‍ കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143722/tributes-to-thankayam-sasikumar-who-won-the-best-voice-artist-award-at-the-gamma-international-film-festival)