---
title: "#koyilandy | പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച ചേമഞ്ചേരി സ്വദേശിയ്ക്ക് 5 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും "
english_title: "Chemanchery native gets 5 years rigorous imprisonment and Rs 20,000 fine for sexually assaulting 10-year-old boy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143312/chemanchery-native-gets-5-years-rigorous-imprisonment-and-rs-20000-fine-for-sexually-assaulting-10-year-old-boy"
published_at: "2023-09-02T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f329dc644da_POCSO_,OGO.JPG"
keywords: []
---

# #koyilandy | പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച ചേമഞ്ചേരി സ്വദേശിയ്ക്ക് 5 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും 

> **Lead Summary:** **കൊയിലാണ്ടി:** പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു അഞ്ചു വര്‍ഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും. ചേമഞ്ചേരി പൂക്കാട് പന്തലവയല്‍കുനി വീട്ടില്‍ നിസാര്‍ നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം. സുഹൈബ് പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

## Article Content

**കൊയിലാണ്ടി:** പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു അഞ്ചു വര്‍ഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും. ചേമഞ്ചേരി പൂക്കാട് പന്തലവയല്‍കുനി വീട്ടില്‍ നിസാര്‍ നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം. സുഹൈബ് പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2020 ല്‍ ആണ് കേസിനാസ്പദമായ സംഭവം, ബന്ധുവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ പ്രതി പണി നടന്നു കൊണ്ടിരിക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു, രക്ഷപെട്ടു വന്ന കുട്ടി അമ്മയോടു കാര്യം പറയുകയും കുട്ടിയുടെ ബന്ധുക്കള്‍ പ്രതിയെ തടഞ്ഞു വെച്ചു പോലീസിനു കൈമാറുകയുമായിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, സബ്ബ് ഇന്‍സ്പെക്ടര്‍ കെ. സേതുമാധവനാണ് അന്വേഷിച്ചത്, പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143312/chemanchery-native-gets-5-years-rigorous-imprisonment-and-rs-20000-fine-for-sexually-assaulting-10-year-old-boy)