---
title: "#koyilandy | വേണമെങ്കില്‍ വാഴക്കുല തണ്ടിലും കായ്ക്കും "
english_title: "If desired, it will also bear fruit on the banana stem"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143303/if-desired-it-will-also-bear-fruit-on-the-banana-stem"
published_at: "2023-09-02T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f325f9176db_vazha_kkula_logo.JPG"
keywords: []
---

# #koyilandy | വേണമെങ്കില്‍ വാഴക്കുല തണ്ടിലും കായ്ക്കും 

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോമ്പൗണ്ടിലെ കുലച്ച വാഴ കൗതുകക്കാഴ്ചയാകുന്നു.

## Article Content

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോമ്പൗണ്ടിലെ കുലച്ച വാഴ കൗതുകക്കാഴ്ചയാകുന്നു.

സാമാന്യം വലിപ്പമുള്ള നേന്ത്രവാഴയുടെ കൂമ്പില്‍ നിന്നും കുലയെടുക്കുന്നതിന് പകരം തികച്ചും വ്യത്യസ്ഥമായി വാഴയുടെ ഏകദേശം മൂന്ന് മീറ്റര്‍ മുകളില്‍ വെച്ച് തണ്ട് പിളര്‍ന്നാണ് കുലയെടുത്തത്.  വിരിഞ്ഞ് നില്‍ക്കുന്ന പൂവിന്റെ ആകൃതിയിലാണ് കുല. നേരത്തെ കോമ്പൗണ്ടില്‍ മുളച്ചുവന്ന വാഴകള്‍ വെട്ടിയതിന് ശേഷം വീണ്ടും വളര്‍ന്നതാണിത്. വാഴക്കുല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും, നാട്ടുകാര്‍ക്കും കൗതുകക്കാഴ്ചയായി മാറുകയാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143303/if-desired-it-will-also-bear-fruit-on-the-banana-stem)