---
title: "#thamarassery | ഔവര്‍ സംസ്ഥാന സാഹിത്യ പുരസ്‌ക്കാരം എ. വി സുധാകരന്‍ ഏറ്റുവാങ്ങി"
english_title: "AV Sudhakaran received our State Literary Award"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143020/av-sudhakaran-received-our-state-literary-award"
published_at: "2023-09-01T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1bb23ca0da_ouver.jpg"
keywords: []
---

# #thamarassery | ഔവര്‍ സംസ്ഥാന സാഹിത്യ പുരസ്‌ക്കാരം എ. വി സുധാകരന്‍ ഏറ്റുവാങ്ങി

> **Lead Summary:** **താമരശ്ശേരി:** ഈ വര്‍ഷത്തെ ഔവര്‍ സംസ്ഥാന സാഹിത്യ പുരസ്‌ക്കാരം എ. വി സുധാകരന്‍ ഏറ്റുവാങ്ങി. 11,111 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് ആലപ്പുഴ പാതിരപ്പിളളിയിലെ ചടങ്ങില്‍ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നെറോണ എ. വി സുധാകരന് സമ്മാനിച്ചു.

## Article Content

**താമരശ്ശേരി:** ഈ വര്‍ഷത്തെ ഔവര്‍ സംസ്ഥാന സാഹിത്യ പുരസ്‌ക്കാരം എ. വി സുധാകരന്‍ ഏറ്റുവാങ്ങി. 11,111 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് ആലപ്പുഴ പാതിരപ്പിളളിയിലെ ചടങ്ങില്‍ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നെറോണ എ. വി സുധാകരന് സമ്മാനിച്ചു.

ശീതികരിക്കാത്ത ശവപ്പെട്ടികള്‍  എന്ന കഥയ്ക്കാണ് അംഗീകാരം.  നെടിയനാട് അരവിന്ദന്‍ സ്മാരക കഥാ മത്സരത്തിലും ഈ കഥ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.  പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ എവി സുധാകരന്‍ മുക്കം സ്വദേശിയും റിട്ട. അധ്യാപകനുമാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143020/av-sudhakaran-received-our-state-literary-award)