---
title: "#Koyilany | കലാലയം സുവര്‍ണ ജൂബിലി വേദിയില്‍ മാന്ത്രികന്‍ ശ്രീജിത് വിയ്യൂരിന്റെ സ്‌നേഹസ്പര്‍ശം"
english_title: "Magician Sreejith Viyyur's loving touch at Kalalayam Suvarna Jubilee venue"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142984/magician-sreejith-viyyurs-loving-touch-at-kalalayam-suvarna-jubilee-venue"
published_at: "2023-09-01T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f19606bb07d_sreejith__iyyur.jpg"
keywords: []
---

# #Koyilany | കലാലയം സുവര്‍ണ ജൂബിലി വേദിയില്‍ മാന്ത്രികന്‍ ശ്രീജിത് വിയ്യൂരിന്റെ സ്‌നേഹസ്പര്‍ശം

> **Lead Summary:** ** കൊയിലാണ്ടി: ** പൂക്കാട് കലാലയത്തില്‍ ആവണിപ്പൂവരങ്ങിന് പ്രൗഡമായ തുടക്കം. മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍ സ്‌നേഹത്തിന്റേയും ഒരുമയുടേയും മുത്തുകള്‍ കൊണ്ട് കോര്‍ത്ത മാല ഒരിക്കലും പൊട്ടിപ്പോകില്ലെന്ന സന്ദേശം പകര്‍ന്ന മാന്ത്രിക വിദ്യയിലൂടെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആവണിപ്പൂവരങ്ങിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

** കൊയിലാണ്ടി: ** പൂക്കാട് കലാലയത്തില്‍ ആവണിപ്പൂവരങ്ങിന് പ്രൗഡമായ തുടക്കം. മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍ സ്‌നേഹത്തിന്റേയും ഒരുമയുടേയും മുത്തുകള്‍ കൊണ്ട് കോര്‍ത്ത മാല ഒരിക്കലും പൊട്ടിപ്പോകില്ലെന്ന സന്ദേശം പകര്‍ന്ന മാന്ത്രിക വിദ്യയിലൂടെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആവണിപ്പൂവരങ്ങിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

കണ്‍വീനര്‍ ജനറല്‍ ശിവദാസ് കാരോളിയാണ് സുവര്‍ണ്ണ ജൂ ബിലി ആമുഖ ഭാഷണം നടത്തിയത്. സ്വാഗത സംഘം ചെയര്‍മാന്‍ കെ. ടി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സി. ശ്യാംസുന്ദര്‍ സ്വാഗതവും കലാലയം ജനറല്‍ സെക്രട്ടറി സുനില്‍ തിരുവങ്ങൂര്‍ നന്ദിയും പറഞ്ഞു. യു. കെ രാഘവന്‍, ശിവദാസ് ചേമഞ്ചേരി, ശ്രീനിവാസന്‍ പള്ളിക്കര എന്നിവര്‍ സന്നിഹിതരായി. തുടര്‍ന്ന് കലാലയം വിദ്യാര്‍ത്ഥികളും അതിഥി താരങ്ങളും അവതരിപ്പിച്ച ഗാനമേള, കലാലയം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച പുതുപ്പണം കോട്ട എന്ന നാടകവും അരങ്ങേറി. സപ്തംബര്‍ 1 ന് തുറമുഖ - മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. കെ.മുരളീധരന്‍ എം. പി, കാനത്തില്‍ ജമീല എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. 1, 2 തിയ്യതികളിലായി കലാപരിപാടികള്‍ തുടരും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142984/magician-sreejith-viyyurs-loving-touch-at-kalalayam-suvarna-jubilee-venue)