---
title: "#Koyilandy | കുടുംബശ്രീ ബാലസഭ ഫുട്‌ബോള്‍ മേളയുടെ  സമ്മാനം വിതരണം ചെയ്തു "
english_title: "Kudumbashree Balasabha distributed the prizes of the Football Mela"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142982/kudumbashree-balasabha-distributed-the-prizes-of-the-football-mela"
published_at: "2023-09-01T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f193a7b8b02_football_kuumbasree.jpg"
keywords: []
---

# #Koyilandy | കുടുംബശ്രീ ബാലസഭ ഫുട്‌ബോള്‍ മേളയുടെ  സമ്മാനം വിതരണം ചെയ്തു 

> **Lead Summary:** കൊയിലാണ്ടി: ലോക കായിക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മേളയുടെ സമ്മാന വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് നിര്‍വഹിച്ചു.

## Article Content

കൊയിലാണ്ടി: ലോക കായിക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മേളയുടെ സമ്മാന വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് നിര്‍വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ ഡി പി എം ബിജേഷ് മുഖ്യാതിഥിയായി. മുന്‍ ഫുട്‌ബോള്‍ താരം സര്‍വീസസ് കുഞ്ഞികണാരന്‍ സമ്മാനദാനം നടത്തി. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി രമേശന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്‍വീനര്‍ ഋഷിദാസ് കല്ലാട്ട് എന്നിവര്‍ സംസാരിച്ചു. നോര്‍ത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ സ്വാഗതവും സൗത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിബിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142982/kudumbashree-balasabha-distributed-the-prizes-of-the-football-mela)