---
title: "#koyilandy | ആവേശം പകര്‍ന്ന് മഡ് ഫുട്‌ബോള്‍ മത്സരം"
english_title: "Exciting mud football match "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142972/exciting-mud-football-match"
published_at: "2023-09-01T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f18e7b89e87_mud_football.jpg"
keywords: []
---

# #koyilandy | ആവേശം പകര്‍ന്ന് മഡ് ഫുട്‌ബോള്‍ മത്സരം

> **Lead Summary:** ** കൊയിലാണ്ടി: **സ്വാതി കലാകേന്ദ്രം നടുവത്തൂര്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഡ് ഫുട്‌ബോള്‍ ആവേശം പകര്‍ന്നു. 8 ടീമുകള്‍ മല്‍സരത്തില്‍ പങ്കാളികളായി. 

## Article Content

** കൊയിലാണ്ടി: **സ്വാതി കലാകേന്ദ്രം നടുവത്തൂര്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഡ് ഫുട്‌ബോള്‍ ആവേശം പകര്‍ന്നു. 8 ടീമുകള്‍ മല്‍സരത്തില്‍ പങ്കാളികളായി. 

എടത്തില്‍ രവി കളിക്കാരെ പരിചയപ്പെട്ടു, തുടര്‍ന്ന് ഗോള്‍ തട്ടി ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്തു. ഫൈനല്‍ മത്സരത്തില്‍ ലോസ് വാലന്‍ സോസ് കുന്നോത്തു മുക്കും കാസ് കോസ് നടുവത്തൂരും തമ്മില്‍ നടന്ന മത്സരത്തില്‍ ലോസ് വാലന്‍ സോസ് വിജയികളായി. തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കുള്ള പ്രദര്‍ശന മത്സരം നടന്നു.  ഫൈനല്‍ മത്സരത്തില്‍ കീഴരിയൂര്‍ പഞ്ചായത്ത് വൈ. പ്രസിഡണ്ട് എന്‍. എം സുനില്‍ കളിക്കാരെ പരിചയപ്പെട്ടു തുടര്‍ന്ന് സമ്മാനദാനവും നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142972/exciting-mud-football-match)