---
title: "ഗുരുപൂജ, പതാക ഉയര്‍ത്തല്‍, വിവിധ പരിപാടികളുമായി എസ്എന്‍ഡിപി യോഗം കൊയിലാണ്ടി യൂണിയന്‍"
english_title: "SNDP Meeting Koyilandy Union Sree Narayana Guru Jayanthi Celebration"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142837/sndp-meeting-koyilandy-union-sree-narayana-guru-jayanthi-celebration"
published_at: "2023-08-31T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0a196b1443_SNP.JPG"
keywords: []
---

# ഗുരുപൂജ, പതാക ഉയര്‍ത്തല്‍, വിവിധ പരിപാടികളുമായി എസ്എന്‍ഡിപി യോഗം കൊയിലാണ്ടി യൂണിയന്‍

> **Lead Summary:** **കൊയിലാണ്ടി:** ശ്രീനാരായണഗുരുവിന്റെ 169-ാംമത് ജന്മദിനം എസ്.എന്‍. ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്‍ ആഘോഷിച്ചു. രാവിലെ ഓഫീസില്‍ ഗുരുപൂജ നടന്നു.

## Article Content

**കൊയിലാണ്ടി:** ശ്രീനാരായണഗുരുവിന്റെ 169-ാംമത് ജന്മദിനം എസ്.എന്‍. ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്‍ ആഘോഷിച്ചു. രാവിലെ ഓഫീസില്‍ ഗുരുപൂജ നടന്നു.

ഓഫീസ് പരിസരത്ത് യൂണിയന്‍ പ്രസിഡന്റ് കെ. എം രാജീവന്‍ പതാകയുയര്‍ത്തി. യൂണിയന് കീഴിലുള്ള വിവിധ ശാഖകളില്‍ പായസദാനം, കിറ്റ് വിതരണം, വാഹന സന്ദേശം തുടങ്ങിയവ നടന്നു. കൊയിലാണ്ടി താലൂക്കാശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്നദാനം നടത്തി. കോമത്ത്കര ഗുരുദേവ സന്നിധിയില്‍ നിന്ന് ആരംഭിച്ച വര്‍ണ ശഭളമായ ഘോഷയാത്ര വൈരാ ഗി യോഗി മഠത്തില്‍ സമാപിച്ചു. പരിപാടികള്‍ക്ക് പ്രസിഡന്റ് കെ. എം. രാജീവന്‍, സെക്രട്ടറി പറമ്പത്ത് ദാസന്‍, വി. കെ. സുരേന്ദ്രന്‍, കെ. കെ. ശ്രീധരന്‍, സുരേഷ് മേലെ പ്പുറത്ത്, ഒ. ചോയ്ക്കുട്ടി, പി. വി പുഷ്പ രാജ്, കെ. കെ കുഞ്ഞികൃഷ്ണന്‍, കെ. വി സന്തോഷകുമാര്‍, ഗണേശന്‍ നിത്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142837/sndp-meeting-koyilandy-union-sree-narayana-guru-jayanthi-celebration)